'കമല എന്റെ പെൺകുട്ടി, ട്രംപിന്റേത് സ്ത്രീ വിരുദ്ധത, മുമ്പ് ഞാനും നേരിട്ടത്' ; മിഷേൽ ഒബാമ

പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ഏറ്റവും യോഗ്യരായ ആളുകളിലൊരാളാണ് കമലയെന്ന് മിഷേൽ പറഞ്ഞു

dot image

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ ആഞ്ഞടിച്ച് യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. കമല ഹാരിസിനെ 'എന്റെ പെൺകുട്ടി' എന്നാണ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പങ്കാളി കൂടിയായ മിഷേൽ വിശേഷിപ്പിച്ചത്. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ഏറ്റവും യോഗ്യരായ ആളുകളിലൊരാളാണ് കമലയെന്ന് മിഷേൽ പറഞ്ഞു. അവരെ താറടിച്ച് കാണിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് പറഞ്ഞ മിഷേൽ, ബറാക് ഒബാമയ്ക്കും തനിക്കുമേലെയും മുമ്പ് ഇത് ഉണ്ടായിരുന്നതായും കൂട്ടിച്ചേർത്തു.

‘ആളുകൾ ഭയപ്പെടുന്നതിന് വേണ്ടി വർഷങ്ങളോളം ട്രംപ് പരിശ്രമിച്ചു. കഠിനാധ്വാനികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും വിജയികളുമായ രണ്ടു കറുത്തവരുടെ അസ്തിത്വത്തെ അയാൾ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ പരിമിതവും ഇടുങ്ങിയതുമായ വീക്ഷണമാണ് അതിന് കാരണമായത്. വർഷങ്ങൾക്ക് ശേഷവും ട്രംപ് ഇപ്പോഴും ചെയ്യുന്നത് അതാണ്. ജനജീവിതത്തെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളും അതിനുളള പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് പകരം സ്ത്രീവിരുദ്ധവും വർഗീയവുമായ നുണകളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചിരി'ക്കുന്നതെന്നും മിഷേൽ പറഞ്ഞു.

ഒബാമ മുതൽ കമല വരെ; രാഷ്ട്രീയ എതിരാളികളോടുള്ള ട്രംപിൻ്റെ വംശീയാധിക്ഷേപം തുടരുന്നു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us