റഷ്യയിൽ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് റഷ്യ, നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

അടുത്ത കാലത്തായി റഷ്യയുടെ നേര്ക്ക് വ്യോമമാര്ഗ്ഗമുള്ള ആക്രമണം യുക്രെയ്ന് ശക്തമാക്കിയിട്ടുണ്ട്

dot image

മോസ്കോ: റഷ്യയില് വ്യാപക ഡ്രോണ് ആക്രമണം നടത്തി യുക്രെയ്ന്. റഷ്യൻ അധികൃതർ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആക്രമണത്തില് ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്സ്ക് പ്രവിശ്യയുടെ അതിര്ത്തിയില് 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്ത്തതായി റഷ്യന് അധികൃതര് അറിയിച്ചു. മോസ്കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള് പോഡോല്സ്ക് നഗരത്തില് വെച്ച് തകര്ത്തതായി മോസ്കോ മേയര് സെര്ജി സോബിയാനിന് വ്യക്തമാക്കി. ഡ്രോണുകള് വീഴ്ത്തിയിടത്ത് ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും മോസ്കോ മേയര് വ്യക്തമാക്കിയതായാണ് റിപ്പോര്ട്ട്. ബ്രയാന്സ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രവിശ്യാ ഗവര്ണര് അലക്സാണ്ടര് ബോഗോമാസ് ടെലഗ്രാമില് കുറിച്ചത്.

മോസ്കോയുമായി വടക്കന് അതിര്ത്തി പങ്കിടുന്ന ടുള പ്രവിശ്യയില് രണ്ട് യുക്രെയ്ന് ഡ്രോണുകള് വീഴ്ത്തിയാതായും റിപ്പോര്ട്ടുണ്ട്. യുക്രെയ്ന് തൊടുത്തുവിട്ട മിസൈല് റഷ്യയുടെ തെക്ക്-പടിഞ്ഞാറന് പ്രവിശ്യയായ റോസ്തോവില് വ്യോമപ്രതിരോധ സംവിധാനം തകര്ത്തതായി ഗവര്ണര് വാസിലി ഗൊലുബേവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്ട്ടുണ്ട്.

റഷ്യയിലേയ്ക്ക് യുക്രെയ്ന് എത്ര ഡ്രോണുകളും മിസൈലുകളും തൊടുത്തുവെന്ന നിലയിലുള്ള സ്ഥിരീകരണമില്ലെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. അടുത്ത കാലത്തായി റഷ്യയുടെ നേര്ക്ക് വ്യോമമാര്ഗ്ഗമുള്ള ആക്രമണം യുക്രെയ്ന് ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധനീക്കത്തിന് കരുത്താകുന്ന സംവിധാനങ്ങളെ തകര്ക്കുകയാണ് ആക്രമണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നാണ് യുക്രെയ്ന് വിശദീകരണം. യുക്രെയ്നില് തുടര്ച്ചയായി ആക്രമണം നടത്തുന്ന റഷ്യന് നിലപാടിനോടുള്ള പ്രതികരണമാണ് ആക്രമണങ്ങളെന്നും യുക്രെയ്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us