വാഷിംഗ്ടൺ: കഴിഞ്ഞ ആറ് വർഷമായി ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ഇന്ത്യൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒമൈർ എജാസാണ് യുഎസിൽ അറസ്റ്റിലായത്. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഹാർഡ് ഡ്രൈവിൽ നിന്ന് 13,000 വീഡിയോകൾ പൊലീസ് കണ്ടെത്തി. അതിനെ തുടർന്ന് 15 കമ്പ്യൂട്ടർ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഇൻ്റേണൽ മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ഒമൈർ എജാസ് 2011ലാണ് ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ യുഎസിലേക്ക് പോയത്. വിവിധ ആശുപത്രികളിൽ ജോലി ചെയ്ത എജാസ് ആശുപത്രികളിലെ കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും ഒളിക്യാമറ സ്ഥാപിച്ചതിന് ആഗസ്ത് എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെയും അബോധാവസ്ഥയിൽ ഉറങ്ങിപ്പോയ സ്ത്രീകളുടേയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. ചില വീഡിയോകൾ ക്ലൗഡ് സ്റ്റോറേജിലേക്ക് എജാസ് അപ്ലോഡ് ചെയ്തിരിക്കാമെന്നും അധികൃതർ പറയുന്നു.
ഭാര്യയാണ് ഇയാൾക്കെതിരെ ആദ്യം രംഗത്തെത്തിയത്. എന്നാൽ ഇതിന് മുമ്പ് എജാസിന് ക്രിമിനൽ ചരിത്രമൊന്നും ഉണ്ടായിരുന്നില്ലെന്നും എജാസിൻ്റെ ഭാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. അബോധാവസ്ഥയിലോ ഉറങ്ങിപ്പോയവരോ ആയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഓക്ക്ലാൻഡ് കൗണ്ടി ഷെരീഫ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു. എജാസിൻ്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്നും അന്വേഷണത്തിന് മാസങ്ങളെടുക്കുമെന്നും ഷെരീഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമം: അക്രമാസകത്മായ പ്രതിഷേധങ്ങളിൽ സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി