'പ്രൊപ്പഗണ്ട പ്രചരിപ്പിക്കും'; യുഎൻ പ്രത്യേക റിപ്പോര്ട്ടറെ തടഞ്ഞ് താലിബാന്

റിച്ചാര്ഡ് ബെന്നെറ്റിനെയാണ് അഫ്ഗാനിസ്ഥാനിലേക്ക് വരുന്നതിൽ നിന്ന് തടഞ്ഞത്

dot image

കാബൂള്: ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക മനുഷ്യാവകാശ റിപ്പോര്ട്ടര് റിച്ചാര്ഡ് ബെന്നെറ്റിനെ അഫ്ഗാനിസ്ഥാനിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് താലിബാന്. പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനാണ് റിച്ചാര്ഡിനെ നിയമിച്ചതെന്ന് ആരോപിച്ചാണ് താലിബാന്റെ നീക്കം. റിച്ചാര്ഡിനെ തങ്ങള്ക്ക് വിശ്വാസമില്ലെന്നും താലിബാന് അറിയിച്ചു.

അതേസമയം താലിബാന്റെ തീരുമാനത്തെ അപലപിച്ച് ബെന്നെറ്റ് രംഗത്തെത്തി. 'താലിബാനുമായി നിരന്തരം സുതാര്യമായി ഇടപെടാന് ഞാന് ശ്രമിച്ചിട്ടുണ്ട്. താലിബാൻ്റെ തീരുമാനത്തില് നിന്നും പിന്നോട്ട് പോകണമെന്ന് ഞാന് ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാനുള്ള എന്റെ സന്നദ്ധതയെ അംഗീകരിക്കണം,' അദ്ദേഹം പറഞ്ഞു.

താലിബാന് വിദ്യാഭ്യാസം നിഷേധിച്ചത് പതിനാല് ലക്ഷം പെണ്കുട്ടികള്ക്ക്: യുനെസ്കോ

പിന്തിരിപ്പന് തീരുമാനമാണിതെന്ന് പറഞ്ഞ ബെന്നെറ്റ് രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ ചിത്രീകരിക്കുന്നതില് നിന്നും തന്നെ തടയാന് സാധിക്കില്ലെന്നും കൂട്ടിച്ചേര്ത്തു. 'അഫ്ഗാനിസ്ഥാനിലേക്ക് എന്നെ പ്രവേശിപ്പിക്കില്ലെന്ന താലിബാന്റെ പരസ്യ പ്രസ്താവന പിന്നോട്ടുള്ള ചുവടുവെപ്പാണ്. ഐക്യരാഷ്ട്രസഭയോടും മനുഷ്യാവകാശങ്ങളില് അന്താരാഷ്ട്ര സമൂഹത്തോടുമുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കാജനകമായ സൂചനയാണിത് നല്കുന്നത്,' ബെന്നെറ്റ് പറഞ്ഞു. യുഎന് നിയമിച്ച റിപ്പോര്ട്ടറെന്ന നിലയില് തന്റെ ഉത്തരവാദിത്തങ്ങള് കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

2021 മെയ് ഒന്നിന് റിപ്പോര്ട്ടറായി നിയോഗിക്കപ്പെട്ടത് മുതല് ബെന്നെറ്റ് താലിബാനെതിരെ നിരന്തരം വിമര്ശനങ്ങള് ഉയര്ത്തിയിരുന്നു. ജൂണില് യുഎന് ഉദ്യോഗസ്ഥരും 25 രാജ്യങ്ങളിലെ പ്രതിനിധികളും താലിബാന് നേതാക്കളുമായി ഖത്തറില് വെച്ച് യോഗം ചേര്ന്നിരുന്നു. അഫ്ഗാനില് വനിതകളെയും പൗര പ്രതിനിധികളെയും തടയുന്നതിനെ സംബന്ധിച്ച് താലിബാനെതിരെ രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു.

ട്രംപിന്റെ പ്രായം മുതൽ കമലാ ഹാരിസിന്റെ മക്ഡൊണാൾഡ്സ് റെക്കോർഡ് വരെ; കൈയ്യടി നേടി ക്ലിന്റൻ

അഫ്ഗാനിസ്ഥാനില് മൂന്ന് വര്ഷത്തിനിടെ താലിബാന് വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്കുട്ടികള്ക്കെന്ന യുനെസ്കോ റിപ്പോര്ട്ട് അടുത്ത ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. 2021 ആഗസ്റ്റ് 15ന് രാജ്യത്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ പെണ്കുട്ടികള്ക്ക് ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസത്തിന് താലിബാന് വിലക്കേര്പ്പെടുത്തിയിരുന്നു. 12 വയസിന് മുകളില് പ്രായമുള്ള പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്. താലിബാന് ഭരണത്തിന് മുന്പ് ഇസ്ലാമിക നിയമങ്ങള് ചൂണ്ടിക്കാട്ടി സ്കൂളുകളില് നിന്നും പുറത്താക്കപ്പെട്ടവര് ഉള്പ്പെടെ 25 ലക്ഷം വിദ്യാര്ത്ഥിനികള്ക്കാണ് രാജ്യത്ത് വിദ്യാഭ്യാസത്തിന് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ എണ്ണത്തിന്റെ എണ്പത് ശതമാനമാണിത്. 2021ന് ശേഷം സര്വകലാശാലകളില് നിന്ന് പഠനം പൂര്ത്തിയാക്കിയ വിദ്യാര്ത്ഥിനികളുടെ എണ്ണം പകുതിയായി കുറഞ്ഞതായും റിപ്പോര്ട്ടില് പരാമര്ശമുണ്ട്.

dot image
To advertise here,contact us
dot image