എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും, ഇസ്രയേലിനെ സംരക്ഷിക്കും; കമല ഹാരിസ്

ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷന്റെ അവസാന ദിനത്തിൽ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രസംഗത്തിലാണ് കമലയുടെ പരാമർശം

dot image

ന്യൂയോർക്ക്: എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്നും സാമാന്യ ബോധത്തിലും യാഥാർഥ്യ ബോധത്തിലുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുമെന്നും കമല ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷന്റെ അവസാന ദിനത്തിൽ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രസംഗത്തിലായിരുന്നു കമലയുടെ പരാമർശം. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്, എന്നാൽ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന കാലഘട്ടം അതീവ ഗൗരവ സാഹചര്യങ്ങളുടേതായിരുന്നുവെന്നും കമല വിമർശിച്ചു.

ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ കമല തന്റെ നിലപാട് അറിയിച്ചു. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല പറഞ്ഞു. ഒക്ടോബര് 7ന് ഇസ്രായേലിലുണ്ടായ ആക്രമണം പറഞ്ഞറിയിക്കാനാകാത്തതാണെന്നും അതേസമയം ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായും കമല പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല. വിജയിച്ചു വന്നാൽ യുഎസിന്റെ പ്രഥമ വനിത പ്രസിഡന്റും. അഭിപ്രായ സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനേക്കാൾ നേരിയ പോയിന്റിന് മുന്നിലാണ് കമല. അസോഷ്യേറ്റഡ് പ്രസ് (എപി), നാഷനൽ ഒപ്പീനിയൻ റിസർച് സെന്റർ (നോർക്) എന്നിവർ ചേർന്ന് 1,164 വോട്ടർമാർക്കിടയിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ നടത്തിയ അഭിപ്രായവോട്ടെടുപ്പിലെ ഫലമനുസരിച്ച് കമലയ്ക്ക് 49% പിന്തുണയുണ്ട്. ട്രംപിന് 41%. പാർട്ടി അനുഭാവങ്ങളൊന്നുമില്ലാത്ത സ്വതന്ത്രവോട്ടർമാരിൽ 40% കമലയെ അനുകൂലിക്കുന്നു, 40% പേർ ട്രംപിനൊപ്പവുമുണ്ട്.

വെടിനിർത്തൽ ചർച്ചക്കിടയിലും ഗസയില് ആക്രമണം തുടര്ന്ന് ഇസ്രയേല്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us