ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസനെതിരെ കൊലപാതക കേസ്. ധാക്ക ട്രൈബ്രൂണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ റൂബൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഷക്കീബ് പ്രതിയായിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായ റാലിയ്ക്കിടെ നെഞ്ചിൽ വെടിയേറ്റാണ് റൂബൽ മരിച്ചത്.
കേസിൽ ഷക്കീബ് 28-ാം പ്രതിയാണ്. ബംഗ്ലാദേശിലെ സിനിമതാരം ഫിർദൂസ് അഹമ്മദാണ് 55-ാം പ്രതി. ഇരുവരും ബംഗ്ലാദേശ് പാർലമെന്റിൽ അവാമി ലീഗിന്റെ അംഗങ്ങളാണ്. മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും 154 പേരുടെ പ്രതിപട്ടികയിൽ ഉൾപ്പെടുന്നു. തിരിച്ചറിയാത്ത 500ഓളം പേരും പ്രതികളാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
'ഓസ്ട്രേലിയക്കാർക്ക് മറ്റാരേക്കാളും റിഷഭ് പന്തിനെ ഇഷ്ടമാണ്'; കാരണം പറഞ്ഞ് മാത്യൂ ഹെയ്ഡൻപാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ ഷക്കീബ് അൽ ഹസ്സൻ അംഗമാണ്. നേരത്തെ താരത്തിന് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഷക്കീബ് ടീമിലുണ്ടാകുമെന്ന് ബംഗ്ലാദേശ് മാനേജ്മെന്റ് സ്ഥിരീകരിച്ചു. റാവൽപിണ്ടിയിൽ പരമ്പരയിലെ ഒന്നാം ടെസ്റ്റ് പുരോഗമിക്കുമ്പോൾ ഷക്കീബും ബംഗ്ലാദേശ് ടീമിൽ കളിക്കുന്നുണ്ട്.
37കാരനായ ഷക്കീബ് 2006 മുതൽ ബംഗ്ലാദേശ് ടീമിൽ അംഗമാണ്. 68 ടെസ്റ്റുകളും 247 ഏകദിനങ്ങളും 129 ട്വന്റി 20യും താരം ദേശീയ ടീമിനായി കളിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾകൂടിയാണ് ഷക്കീബ്.