'ഇന്ത്യ സമാധാന പക്ഷത്ത്, റഷ്യ-യുക്രൈൻ സമാധാനത്തിന് ശ്രമിക്കും'; സെലന്സ്കി കൂടിക്കാഴ്ച്ചയിൽ മോദി

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

dot image

കീവ്: ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷികമായ കാഴ്ച്ചപ്പാടോട് കൂടി ഏത് സഹായത്തിനായും യുക്രൈനിന്റെ ഒപ്പമുണ്ടാകുമെന്നും വൊളോദിമിര് സെലന്സ്കിയുമായുള്ള അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു. സോവിയറ്റ് യൂണിയനില് നിന്ന് 1991-ല് സ്വതന്ത്രമായ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന് പ്രധാനമന്ത്രി രാജ്യം സന്ദര്ശിക്കുന്നതെന്നും ഇത് ചരിത്രമാണെന്നും വൊളോദിമിര് സെലന്സ്കി പ്രതികരിച്ചു.

'ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായം വേണമെങ്കിലും നിങ്ങളോടൊപ്പം നില്ക്കുമെന്ന ഉറപ്പ് നല്കുന്നു'; മോദി പറഞ്ഞു. ഇന്ത്യ യുക്രൈന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എല്ലാവരും യുഎന്നിന്റെ ഉടമ്പടികള് തുല്യമായി ബഹുമാനിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില് സെലന്സ്കി പറഞ്ഞു.

നേരത്തേ യുക്രൈനില് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില് മോദി ആദരമര്പ്പിച്ചിരുന്നു. ഗാന്ധിയുടെ ആദര്ശങ്ങള് സാര്വത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകള്ക്ക് പ്രതീക്ഷയേകുന്നതാണെന്നും മോദി എക്സില് കുറിച്ചു. പോളണ്ടിൽ നിന്ന് പത്ത് മണിക്കൂര് ട്രെയിന് യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രൈന് തലസ്ഥാനമായ കീവിലെത്തിയത്. റഷ്യ-യുക്രൈന് യുദ്ധം തുടങ്ങിയ ശേഷം എല്ലാ ലോകനേതാക്കളും പോളണ്ടില് ഇറങ്ങി ട്രെയിന് മാര്ഗമാണ് യുക്രൈനിലേക്ക് പോകുന്നത്. യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ നരേന്ദ്ര മോദി റഷ്യാ സന്ദര്ശനം നടത്തിയതില് സെലന്സ്കിയടക്കമുള്ള പശ്ചാത്യനേതാക്കള് കടുത്ത വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലെത്തിയത്.

'ബാപ്പുവിൻ്റെ ആദർശങ്ങൾ പ്രതീക്ഷ'; യുക്രൈനിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി മോദി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us