യുക്രൈന്-റഷ്യ യുദ്ധം; 115 തടവുകാരെ മോചിപ്പിച്ച് രാജ്യങ്ങള്, മധ്യസ്ഥത വഹിച്ചത് യുഎഇ

യുക്രൈന് 33ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് തടവുകാരെ പരസ്പരം മോചിപ്പിച്ചത്

dot image

മോസ്കോ: യുഎഇയുടെ ഇടപെടലിനെ തുടര്ന്ന് തടവുകാരെ പരസ്പരം കൈമാറി റഷ്യയും യുക്രൈനും. ഇരു രാജ്യങ്ങളിലെയും 115 തടവുകാരെയാണ് പരസ്പരം വിട്ടുകൊടുത്തത്. ഓഗസ്റ്റ് ആറിന് റഷ്യയിലെ കുര്സ്ക് മേഖലയില് യുക്രൈന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ആദ്യമായാണ് തടവുകാരെ മോചിപ്പിച്ചിരിക്കുന്നത്.

യുക്രൈന് 33ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് തടവുകാരെ പരസ്പരം മോചിപ്പിച്ചത്. നിലവില് വിട്ടയച്ച റഷ്യന് സൈനികര് ബെലാറസിലാണുള്ളത്. സൈനികര്ക്ക് റഷ്യയിലേക്ക് തിരികെയെത്തുന്നതിന് മുമ്പ് ആവശ്യമുള്ള ചികിത്സയും പുനരധിവാസവും നല്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. തടവുകാരെ മോചിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച യുഎഇയോട് പ്രതിരോധ മന്ത്രാലയം നന്ദി അറിയിച്ചു.

'ഇന്ത്യ സമാധാന പക്ഷത്ത്, റഷ്യ-യുക്രൈൻ സമാധാനത്തിന് ശ്രമിക്കും'; സെലന്സ്കി കൂടിക്കാഴ്ച്ചയിൽ മോദി

അതേസമയം രാജ്യത്തിന്റെ നീലയും മഞ്ഞയും നിറമുള്ള പതാകയണിഞ്ഞ തടവുകാരെ കെട്ടിപ്പിടിക്കുന്ന ചിത്രം യുക്രൈന് പ്രസിഡന്റ് വൊളോഡിമിര് സെലെന്സ്കി പങ്കുവെച്ചു. അതിര്ത്തിയിലെ കാവല്ക്കാര്, നാവികസേന, സായുധ സേന, നാഷണല് ഗാര്ഡ് എന്നിവയില് പ്രവര്ത്തിച്ചവരെയാണ് മോചിപ്പിച്ചിരിക്കുന്നത് സെലന്സ്കി വ്യക്തമാക്കി. 2022ല് മരിയുപോള് തുറമുഖത്തെ പ്രതിരോധിച്ച 82 യുക്രൈനികളും മോചിതരായവരിലുണ്ടെന്ന് യുക്രൈനിലെ മനുഷ്യാവകാശ കമ്മീഷണര് ഡിമിട്രോ ലൂബിനെറ്റ്സ് പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങളിലൂടെ ആകെ 1788 തടവുകാരെ മോചിപ്പിക്കാന് സാധിച്ചിട്ടുണ്ടെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുക്രൈനില് റഷ്യ നടത്തുന്ന അധിനിവേശം ആരംഭിച്ചത് മുതല് ഏഴാമത്തെ തവണയാണ് യുഎഇ തടവുകാരെ മോചിപ്പിക്കാന് വേണ്ടി ഇടപെട്ടത്. ഗള്ഫ് രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് റഷ്യയും യുക്രൈനും തടവുകാരെ മോചിപ്പിക്കുന്നതെന്ന് എമിറാത്തി ഉദ്യോഗസ്ഥര് നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഇന്ത്യ സമാധാന പക്ഷത്ത്, റഷ്യ-യുക്രൈൻ സമാധാനത്തിന് ശ്രമിക്കും'; സെലന്സ്കി കൂടിക്കാഴ്ച്ചയിൽ മോദി

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന് സന്ദര്ശിച്ചു കൊണ്ടിരിക്കുകയാണ്. സോവിയറ്റ് യൂണിയനില് നിന്ന് 1991-ല് സ്വതന്ത്രമായ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന് പ്രധാനമന്ത്രി രാജ്യം സന്ദര്ശിക്കുന്നതെന്നും ഇത് ചരിത്രമാണെന്നും വൊളോദിമിര് സെലന്സ്കി പ്രതികരിച്ചു. 'ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായം വേണമെങ്കിലും നിങ്ങളോടൊപ്പം നില്ക്കുമെന്ന ഉറപ്പ് നല്കുന്നു', മോദി പറഞ്ഞു. ഇന്ത്യ യുക്രൈന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എല്ലാവരും യുഎന്നിന്റെ ഉടമ്പടികള് തുല്യമായി ബഹുമാനിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില് സെലന്സ്കിയും പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us