ഇസ്രയേലിനെതിരെ രണ്ടാം ലോക മഹായുദ്ധ കാലത്തെ 'കത്യുഷ' പ്രയോഗിച്ച് ഹിസ്ബുള്ള

'കത്യുഷ' എന്ന വാക്ക് സോവിയറ്റ് യൂണിയനിൽ യുദ്ധകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ഒരു ജനപ്രിയ ഗാനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. സോവിയറ്റ് സൈനികർക്കിടയിൽ ഈ ഗാനത്തിനോട് ഉണ്ടായിരുന്ന പ്രീതി കാരണം കത്യൂഷ എന്ന പേര് റോക്കറ്റ് ലോഞ്ചറുകൾക്ക് നൽകുകയായിരുന്നു

dot image

തെക്കൻ ലെബനനിലെ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായി 320-ലധികം കത്യുഷ റോക്കറ്റുകൾ ഇസ്രായേലിലേക്ക് ഒറ്റരാത്രികൊണ്ട് വിക്ഷേപിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയൻ്റെ സൃഷ്ടിയായിരുന്നു കത്യുഷ റോക്കറ്റുകൾ. ഈ റോക്കറ്റുകളാണ് ഇസ്രായേലിനെ ആക്രമിക്കുന്നതിന് ഇപ്പോൾ ഹിസ്ബുള്ള ഉപയോഗിച്ച ആയുധങ്ങളിൽ പ്രധാനപ്പെട്ടത്. അസ്വസ്ഥമായ മിഡിൽ ഈസ്റ്റിനെ മറ്റൊരു യുദ്ധത്തിൻ്റെ വക്കിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ്, ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള വിഭാഗം ഇത്തരത്തിലൊരു ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച കത്യുഷ റോക്കറ്റുകൾ ഹിസ്ബുള്ളയുടെ ആയുധപ്പുരയിലെ പ്രധാന ആയുധങ്ങളിലൊന്നാണ്.

എന്താണ് കത്യുഷ റോക്കറ്റുകൾ?

'കത്യുഷ' എന്ന വാക്ക് സോവിയറ്റ് യൂണിയനിൽ യുദ്ധകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ഒരു ജനപ്രിയ ഗാനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. സോവിയറ്റ് സൈനികർക്കിടയിൽ ഈ ഗാനത്തിനോട് ഉണ്ടായിരുന്ന പ്രീതി കാരണം കത്യൂഷ എന്ന പേര് റോക്കറ്റ് ലോഞ്ചറുകൾക്ക് നൽകുകയായിരുന്നു. 1930-കളുടെ അവസാനത്തിൽ സോവിയറ്റ് മിലിട്ടറി എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തതാണ് കത്യുഷ റോക്കറ്റ്.

യുദ്ധകാലത്ത് വിശാലമായ ഒരു പ്രദേശത്ത് വേഗത്തിൽ സ്ഫോടകവസ്തുക്കൾ എത്തിക്കാൻ കഴിയുന്ന ഒരു ആയുധം സൃഷ്ടിക്കുന്നതിൽ ആയിരുന്നു അവരുടെ ശ്രദ്ധ. ഇവിടെ നിന്നാണ് കത്യുഷ രൂപം കൊള്ളുന്നത്. ഇവയ്ക്ക് ദ്രുതഗതിയിൽ ഒന്നിലധികം റോക്കറ്റുകൾ തൊടുത്തുവിടാൻ കഴിയും. ഇതുവഴി ശത്രുസൈന്യത്തിന്റെ നിരയെ അതിവേഗം തകർക്കാൻ സാധിക്കും. സോവിയറ്റ് യൂണിയൻ്റെ ജർമ്മൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ 1941 ജൂലൈയിൽ സോവിയറ്റ് സൈന്യമാണ് കത്യുഷ റോക്കറ്റ് ലോഞ്ചറുകൾ ആദ്യമായി യുദ്ധത്തിൽ ഉപയോഗിച്ചത്.

കത്യുഷ റോക്കറ്റുകൾ വളരെ അപകടകാരികളാണ്. വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ ഒരു ചെറിയ സമയത്തിനുള്ളിൽ വിശാലമായ പ്രദേശത്ത് എത്തിക്കാൻ കഴിവുള്ളവയാണ് ഇവ. കാര്യമായ നാശനഷ്ടങ്ങളും ഉണ്ടാകാനും ഇവയ്ക്ക് സാധിക്കും.

ഇസ്രായേലിനെതിരെ ഹിസ്ബുള്ള പലതരം ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കത്യുഷ റോക്കറ്റുകൾ കൂടാതെ, ഹിസ്ബുള്ളയുടെ ആയുധപ്പുരയിൽ ഫജ്ർ-1, ഫജ്ർ-3 തുടങ്ങിയ ഹ്രസ്വദൂര റോക്കറ്റുകളും, ഫജർ-5, എം-600 തുടങ്ങിയ ഇടത്തരം റോക്കറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഗൈഡഡ് മിസൈലുകൾ ഉൾപ്പെടുന്നു.

dot image
To advertise here,contact us
dot image