വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ പോളണ്ട്, ഉക്രെയ്ൻ സന്ദർശനങ്ങളെയും സമാധാനം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ സന്ദേശത്തെയും പ്രശംസിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ബൈഡൻ നരേന്ദ്രമോദിയെ വിളിച്ചതായാണ് റിപ്പോർട്ട്. ബംഗ്ലദേശ് പ്രതിസന്ധിയും അയൽരാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ഹിന്ദുക്കളുടെയും സുരക്ഷയെ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തെക്കുറിച്ചും ചർച്ച നടത്തി.
"I spoke with Prime Minister Modi to discuss his recent trip to Poland and Ukraine, and commended him for his message of peace and ongoing humanitarian support for Ukraine. We also affirmed our commitment to work together to contribute to peace and prosperity in the… pic.twitter.com/m6Yl0lzzkk
— Press Trust of India (@PTI_News) August 27, 2024
തൻ്റെ ഉക്രെയ്ൻ സന്ദർശനത്തെക്കുറിച്ച് മോദി നേരത്തെ തന്നെ ബൈഡനോട് വിശദീകരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മോദിയും ബൈഡനും വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിലും ചർച്ച നടത്തി. ക്വാഡ് ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. മോദിയുടെ പോളണ്ട്, ഉക്രെയ്ൻ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭാഷണം നടന്നത്.
പരപ്പനയിൽ വിഐപി പരിഗണന; നടൻ ദർശനെ ഇന്ന് ജയിൽ മാറ്റിയേക്കും45 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ട് സന്ദർശനത്തിന് പിന്നാലെയാണ് മോദി യുക്രൈൻ സന്ദർശിച്ചത്. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ മണ്ണിലെത്തിയത്. റഷ്യൻ യുക്രൈൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളും ചർച്ചയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി സെലെൻസ്കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.