'മരണത്തിന് സമാനമായ ജീവിതം'; ഫേസ്ബുക്കിൽ കുറിച്ച് മാധ്യമപ്രവർത്തക ജീവനൊടുക്കി

സാറയുടെ മരണം തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തിന്റെ 'മറ്റൊരു ക്രൂരമായ ആക്രമണം' ആണെന്ന് സജീബ് വസെദ്

dot image

ധാക്ക: ധാക്കയിൽ തടാകത്തിൽ മാധ്യമ പ്രവർത്തകയെ മരിച്ചനിലയിൽ കണ്ടെത്തി. 32 കാരിയായ സാറാ റഹനുമയാണ് മരിച്ചത്. ധാക്കയിലെ ഹാതിർഝീൽ തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഗാസി ടിവി മീഡിയ ന്യൂസ് റൂം എഡിറ്ററായിരുന്നു സാറ. സാറയെ തടാകത്തിൽ കണ്ടെത്തിയ സാഗർ എന്നയാളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സാറയുടെ മരണം തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തിന്റെ 'മറ്റൊരു ക്രൂരമായ ആക്രമണം' ആണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസെദ് പ്രതികരിച്ചു. മരിക്കുന്നതിന് തലേന്ന് രാത്രി സാറ തന്റെ ഫേസ്ബുക്കിൽ സുഹൃത്തിനെ ആശംസിച്ചുകൊണ്ടും ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

'നിന്നെപ്പോലൊരു സുഹൃത്ത് ഉണ്ടാകുന്നത് നല്ലതാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിന്റെ സ്വപ്നങ്ങൾ എല്ലാം ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കറിയാം നമ്മൾ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തിട്ടുണ്ട്. ക്ഷമിക്കുക, ആ പ്ലാനുകൾ നിറവേറ്റാൻ കഴിയില്ല. നിന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവം അനുഗ്രഹിക്കട്ടെ.'; ഫഹിം ഫൈസൽ എന്ന അക്കൌണ്ട് ടാഗ് ചെയ്തുകൊണ്ട് സാറ കുറിച്ചു. മറ്റൊരു പോസ്റ്റിൽ 'മരണത്തിന് സമാനമായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്' എന്നും സാറ കുറിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us