വാഷിങ്ടണ്: സ്പേസ് എക്സിന്റെ വിക്ഷേപണങ്ങള് തടഞ്ഞുവെച്ച് അമേരിക്കന് വ്യോമയാന ഏജന്സി. കഴിഞ്ഞ ദിവസം ലാന്ഡിങ്ങിനിടെ ബൂസ്റ്റര് റോക്കറ്റ് തീപിടിച്ചതിനെ തുടര്ന്നാണ് തീരുമാനം. അമേരിക്കന് വ്യോമയാന ഏജന്സിയായ ഫെഡറല് ഏവിയേഷന് അഡ്മിനിസ്ട്രേഷന് (എഫ്എഎ) സ്പേസ് എക്സിന്റെ ഫാല്ക്കണ് ഒമ്പത് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള് നിര്ത്തിവെക്കാനും അപകടത്തെക്കുറിച്ചുള്ള അന്വേഷണം നടത്താനും ഉത്തരവിട്ടു. നിലവില് അപകടത്തില് പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല.
ഷെയ്ഖ് ഹസീന വിലക്കിയ ജമാഅത്തെ ഇസ്ലാമിക്ക് പച്ചക്കൊടി കാട്ടി ബംഗ്ലാദേശിലെ പുതിയ ഭരണ നേതൃത്വംഅന്വേഷണം പൂര്ത്തിയാകുന്നത് വരെയാണ് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. കേപ് കനാവറല് സ്പേസ് ഫോഴ്സ് സ്റ്റേഷനില് വെച്ച് വിക്ഷേപിച്ച റോക്കറ്റ് 21 സ്റ്റാര്ലിങ്ക് ഇന്റര്നെറ്റ് ഉപഗ്രഹങ്ങള് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഫാല്ക്കണ്സ റോക്കറ്റിന്റെ ബൂസ്റ്റര് തിരിച്ച് ഭൂമിയിലേക്കിറങ്ങിയപ്പോഴായിരുന്നു അപകടം. സമുദ്രനിരപ്പിലേക്കെത്തുന്നതിനിടെ ബൂസ്റ്റര് റോക്കറ്റിന് തീപ്പിടിക്കുകയായിരുന്നു. വര്ഷങ്ങള്ക്കിടയിലെ ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണിത്. 23ാം തവണയാണ് സ്പേസ് എക്സ് ഈ ബൂസ്റ്റര് വിക്ഷേപിക്കുന്നത്. അപകടത്തെ തുടര്ന്ന് കാലിഫോര്ണിയയില് നിന്നുള്ള സ്റ്റാര് ലിങ്കിന്റെ വിക്ഷേപണങ്ങളും നിര്ത്തിവെച്ചു. എവിടെയാണ് തെറ്റ് പറ്റിയതെന്ന് അന്വേഷിക്കുമെന്ന് സ്പേസ് എക്സ് വൈസ് പ്രസിഡന്റ് ജോണ് എഡ്വാര്ഡ്സ് അറിയിച്ചു.
അതേസമയം നാസയ്ക്കും സ്വകാര്യ ആവശ്യത്തിനുമടക്കമുള്ള വരാനിരിക്കുന്ന ക്രൂ ഫ്ളൈറ്റുകളെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. പൊളാരിസ് ബഹിരാകാശ ദൗത്യവും അനിശ്ചിതത്തിലാകും. സ്പേസ് എക്സിന്റെ ഡ്രാഗണ് പേടകത്തില് നടത്തുന്ന ബഹിരാകാശദൗത്യമാണ് പൊളാരിസ് ഡോണ്. അമേരിക്കന് ശതകോടീശ്വരന് ജാറെഡ് ഐസക്മാന് നേതൃത്വം നല്കുന്ന പൊളാരിസ് ഡോണ് ദൗത്യസംഘത്തില് മുന് യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനിയര്മാരായ സാറാ ഗില്ലിസ്, അന്ന മേനോന് തുടങ്ങിയവരാണ് അംഗങ്ങള്.