പവേല് ദുരോവ് കുറ്റക്കാരനെന്ന് കോടതി; ടെലഗ്രാമിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു

ശനിയാഴ്ച്ച അറസ്റ്റിലായ റഷ്യൻ വംശജനായ ദുരോവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്

dot image

പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന് സഹസ്ഥാപകനും സിഇഒയുമായ പവേല് ദുരോവ് കുറ്റക്കാരൻ തന്നെയെന്ന് കോടതി. കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ, മയക്കുമരുന്ന് കടത്ത്, ത്രീവവാദം പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിൽ പവേല് ദുരോവ് പരാജയപ്പെട്ടുവെന്നും ഗവണ്മെന്റ് ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു. മയക്കുമരുന്ന് കടത്ത്, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി കുറ്റങ്ങൾ പവേല് ദുരോവിന് മേൽ ചുമത്തിയതായും പാരിസ് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ശനിയാഴ്ച്ച അറസ്റ്റിലായ റഷ്യൻ വംശജനായ ദുരോവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ആഴ്ച്ചയിൽ രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും 5.6 മില്യൺ ഡോളർ ജാമ്യ തുക കെട്ടിവെക്കാനും കോടതി നിബന്ധന വെച്ചിട്ടുണ്ട്. ഒരു പ്ലാറ്റ്ഫോം, അല്ലെങ്കിൽ ആ പ്ലാറ്റ്ഫോമിന്റെ ഉടമ എങ്ങനെയാണ് പ്ലാറ്റ്ഫോമിന്റെ ദുരുപയോഗത്തിന് ഉത്തരവാദിയാവുക എന്നതാണ് ദുരോവിന്റെ മറുവാദം. പാരിസിലെ ബുര്ഗ്വേ വിമാനത്താവളത്തില് വെച്ചാണ് ശനിയാഴ്ച്ച ദുരോവ് അറസ്റ്റിലാവുന്നത്. അസര്ബൈജാനിലെ ബകുവില്നിന്ന് സ്വകാര്യ ജെറ്റില് എത്തിയപ്പോഴാണ് ദുരോവിനെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ കുട്ടികള്ക്കെതിരായ അതിക്രമങ്ങള് തടയാന് നിയോഗിക്കപ്പെട്ട ഫ്രാന്സിലെ ഏജന്സിയായ ഒഎഫ്എംഐഎന് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പവേല് ദുരോവ് അറസ്റ്റില്
dot image
To advertise here,contact us
dot image