വാഷിങ്ടണ്: അമേരിക്കന് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ കമല ഹാരിസിനെതിരെ വീണ്ടും ലൈംഗിക ചുവയുള്ള പരാമര്ശവുമായി മുന് അമേരിക്കന് പ്രസിഡന്റും റിപ്പബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ ഡോണാള്ഡ് ട്രംപ്. കമല ഹാരിസിന്റെയും മുന് സ്റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് നേതാവുമായ ഹില്ലരി ക്ലിന്റനെയും ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റാണ് പങ്കുവെച്ചത്. ഇരുവരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില് ലൈംഗികതാല്പര്യങ്ങള്ക്ക് വഴങ്ങിയെന്നായിരുന്നു പോസ്റ്റിലെ പരാമര്ശം. ട്രംപിന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.
'ലൈംഗിക ചേഷ്ടങ്ങള് ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തെ വ്യത്യസ്തമായി സ്വാധീനിച്ചതെങ്ങനെയെന്നത് രസകരമാണ്' എന്ന കമന്റോട് കൂടി മറ്റൊരു അക്കൗണ്ടില് പങ്കുവെച്ച പോസ്റ്റാണ് ട്രംപ് റീ പോസ്റ്റ് ചെയ്തത്. സാന്ഫ്രാന്സിസ്കോ മുന് മേയര് വില്ലി ബ്രൗണും കമലയുമായുള്ള മുന് ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അപവാദങ്ങളും 1990കളില് മുന് പ്രസിഡന്റ് ബില് ക്ലിന്റണും മോണിക്ക ലെവിന്സ്കിയും തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നതാണ് ഈ പരാമര്ശമമെന്ന് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.
അമേരിക്കന് തിരഞ്ഞെടുപ്പ്: ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്, ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് സര്വേനേരത്തെയും കമലയ്ക്കെതിരെ പല രീതിയിലുള്ള അപകീര്ത്തി പരാമര്ശവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഈ മാസം തുടക്കത്തില് കമലയെക്കുറിച്ചുള്ള മോശം പാരഡി ഗാനത്തിന്റെ വീഡിയോ ട്രംപ് പങ്കുവെച്ചിരുന്നു. പോസ്റ്റിന് പിന്നാലെ വ്യാപകമായ വിമര്ശനങ്ങളാണ് ട്രംപിനതിരെ ഉയരുന്നത്. അമേരിക്കന് രാഷ്ട്രീയ ചരിത്രത്തില് ഏറ്റവും പ്രഗത്ഭരായ രണ്ട് സ്ത്രീകളെ കുറിച്ച് പരാമര്ശം നടത്തിയിരിക്കുന്നത് അമേരിക്കയുടെ 45ാം പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥിയുമാണെന്നാണ് വിമർശനം. എന്നാല് ആ ചിത്രമാണോ ചിത്രത്തിന്റെ ഒപ്പമുള്ള കുറിപ്പാണോ ട്രംപ് ഉദ്ദേശിച്ചതെന്ന് അറിയില്ലെന്ന് ട്രംപിന്റെ പ്രചാരണത്തിന്റെ മുതിര്ന്ന ഉപദേഷ്ടാവ് ജേസണ് മില്ലര് പറഞ്ഞു. ട്രംപ് നയപരമായ വിമര്ശനങ്ങള്ക്ക് പ്രാധാന്യം നല്കണമെന്ന് ഉപദേഷകരും ദാതാക്കളും ഉപദേശിച്ചതായും റിപ്പോര്ട്ട് ചെയ്തു.
അതേസമയം അമേരിക്കന് തിരഞ്ഞെടുപ്പില് ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്വേകള് പ്രവചിക്കുന്നത്. മത്സര രംഗത്തേക്ക് വൈകിയെത്തിയ കമല ഹാരിസിനും ഡെമോക്രാറ്റുകള്ക്കും ആശ്വാസമാകുന്നതും അതേസമയം തന്നെ നെഞ്ചിടിപ്പേറ്റുന്നതുമായ സര്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റോയിറ്റേഴ്സ്-ഇപ്സോസ് പോള് നാല് പോയിന്റിന്റെ മേല്ക്കൈ കമല ഹാരിസിന് പ്രവചിക്കുമ്പോള് ഒരു പോയിന്റിന്റെ വ്യത്യാസമാണ് വാള്സ്ട്രീറ്റ് ജേണല് പോള് പ്രവചിക്കുന്നത്.
ഇസ്രയേൽ ആക്രമണത്തിൽ വാഹനം തകർന്നു; ഗാസയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ഡബ്ല്യുഎഫ്പിറോയിട്ടേഴ്സ് സര്വേയില് കമല ഹാരിസിന് 45 ശതമാനം പിന്തുണയാണ് പ്രവചിക്കുന്നത്. ട്രംപിന് 41 ശതമാനം പേരുടെ പിന്തുണയുണ്ട്. വാള്സ്ട്രീറ്റ് ജേണല് പോള് പ്രകാരം 48 ശതമാനമാണ് കമല ഹാരിസിനുള്ള പിന്തുണ. റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥിയും മുന് പ്രസിഡന്റുമായ ഡൊണാള്ഡ് ട്രംപിന് 47% പേരുടെ പിന്തുണയാണുള്ളത്. സര്വേ ഫലത്തില് 2.5 ശതമാനം പിഴവ് സാധ്യതയുണ്ടെന്നും വാള്സ്ട്രീറ്റ് ജേണല് റിപ്പോര്ട്ടില് പറയുന്നു.
ജൂലൈ അവസാനം പുറത്തു വന്ന റോയിട്ടേഴ്സ്-ഇപ്സോസ് സര്വേയില് ഒരു പോയിന്റിന്റെ ലീഡാണ് കമല ഹാരിസിന് ഉണ്ടായിരുന്നത്. അതേസമയം ജോ ബൈഡന് ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്ന ജൂണ് ആദ്യ ആഴ്ചയില് 8 ശതമാനം പോയിന്റുകള്ക്ക് ഡൊണാള്ഡ് ട്രംപായിരുന്നു മുന്നില്.