പുകവലിച്ച് ഓരോ വർഷവും മരിക്കുന്നത് 80000 പേർ; പൊതുസ്ഥലങ്ങളിൽ നിരോധനത്തിനൊരുങ്ങി ബ്രിട്ടൻ

2007-ൽ ജോലി സ്ഥലങ്ങളിൽ ബ്രിട്ടൻ പുകവലി നിരോധിച്ചിരുന്നു

dot image

ലണ്ടൻ: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തയാറെടുത്ത് ബ്രിട്ടൻ. ഈ ആശയത്തെ പിന്തുണച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഓരോ വർഷവും 80,000 പേർ പുകവലി മൂലം മരിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സ്റ്റാർമർ പറഞ്ഞു. പബ്, റസ്റ്റോറൻ്റ്, ഗാർഡനുകൾ, ഔട്ട്ഡോർ സ്പോർട്സ് സ്റ്റേഡിയങ്ങൾ, കുട്ടികളുടെ പാർക്കുകൾ, ആശുപത്രികൾക്കും സർവകലാശാലകൾക്കും സമീപമുള്ള നടപ്പാതകൾ എന്നിവിടങ്ങളിൽ പുകവലി നിരോധനം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2007-ൽ ജോലി സ്ഥലങ്ങളിൽ ബ്രിട്ടൻ പുകവലി നിരോധിച്ചിരുന്നു. പിന്നാലെ പുകവലിക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച ബ്രിട്ടനിലെ ലേബർ പാർട്ടി, തങ്ങളുടെ പ്രകടന പത്രികയിൽ യുവാക്കളുടെ പുകവലി ഉപയോഗം നിരോധിക്കാൻ ലോകത്തിലെ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങൾ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മുൻ കൺസർവേറ്റീവ് സർക്കാരും സമാനമായ നടപടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് ഇതു സംബന്ധിച്ച നിയമ നിർമാണം നടത്താൻ കഴിഞ്ഞില്ല.

പുകവലി മൂലം ബ്രിട്ടൻ്റെ ആരോഗ്യ സേവനങ്ങൾക്ക് പ്രതിവർഷം 17 ബില്യൺ പൗണ്ട് (22.37 ബില്യൺ ഡോളർ) ചിലവ് വരുമെന്ന് ഗവൺമെൻ്റ് കണക്കാക്കുന്നു. അതേസമയം, ബ്രിട്ടനിലെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനുള്ള നീക്കത്തിൽ എതിർപ്പും ഉയരുന്നുണ്ട്. ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും കഫേകളിലുമെല്ലാം പുകവലി നിരോധിക്കുന്നത് ബിസിനസിനെ ബാധിക്കും എന്നാണ് വിലയിരുത്തലുകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us