ന്യൂയോർക്ക്: ന്യൂയോർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാൻ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സിറ്റിയിൽ ഒക്ടോബർ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഐഎസിൻ്റെ പേരിൽ കഴിയുന്നത്ര ജൂതന്മാരെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ഈ ആക്രമണം നടത്താൻ തീരുമാനിച്ചതെന്ന് അറ്റോർണി ജനറൽ മെറിക് ബി ഗാർലൻഡ് പറഞ്ഞു.
ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ അമേരിക്കയിലെ ജൂതന്മാരെ കൊല്ലാൻ പ്രതി തീരുമാനിച്ചതായിയും എഫ്ബിഐ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാസെബിന്റെ പദ്ധതി തകർക്കാൻ തങ്ങളുടെ ടീമിന് കഴിഞ്ഞുവെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. ഐഎസിൻ്റെയോ മറ്റ് തീവ്രവാദ സംഘടനകളുടെയോ ഭാഗമായി അക്രമം നടത്താൻ ശ്രമിക്കുന്നവരെ കണ്ടെത്തുമെന്നും തീവ്രവാദത്തിനെതിരെ പോരാടുക എന്നതാണ് എഫ്ബിഐയുടെ ലക്ഷ്യമെന്നും ക്രിസ്റ്റഫർ റേ കൂട്ടിച്ചേർത്തു.
കാനഡയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിൽ എത്തി ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ ഐഎസിനെ പിന്തുണച്ച് കൂട്ട വെടിവയ്പ്പ് നടത്താനാണ് മുഹമ്മദ് ഷാസെബ് ഉദ്ദേശിച്ചിരുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 നവംബറിൽ ഐസിസ് പ്രചാരണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും മുഹമ്മദ് ഷാസെബ് ശ്രമിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഒക്ടോബർ ഏഴും ഒക്ടോബർ പതിനൊന്നുമാണ് ആക്രമണം നടത്താന് മുഹമ്മദ് ഷാസെബ് തെരഞ്ഞെടുത്തതെന്നാണ് വിവരം. കാനഡയിൽ നിന്ന് എങ്ങനെയാണ് അതിർത്തി കടന്ന് അമേരിക്കയിലേക്ക് ആക്രമണം നടത്തുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളും മുഹമ്മദ് ഷാസെബ് നൽകിയിതായും ഉദ്യോഗസ്ഥർ പറയുന്നു.
ആഡംബര വാഹനമിടിച്ച് പിതാവിനെയും മകളെയും കൊന്ന യുവതിക്ക് ജാമ്യം; നടപടി കുടുംബം മാപ്പ് നൽകിയതോടെ