ഡിലി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിമൂറിലെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുത്തത് ആറ് ലക്ഷം പേര്‍. വെളുപ്പിന് ഒരുമണി മുതല്‍ ജനക്കൂട്ടം എത്തിത്തുടങ്ങി. സ്പാനിഷ് ഭാഷയില്‍ മാര്‍പ്പ നടത്തിയ കുര്‍ബാന തിമോറിസ് ഭാഷയില്‍ പരിഭാഷ ചെയ്തു. 32ഡിഗ്രി ചൂടില്‍ നിന്ന് രക്ഷനേടാന്‍ പേപ്പര്‍ പതാകയുടെ വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള കുടകള്‍ ചൂടിയാണ് വിശ്വാസികള്‍ അണിനിരന്നത്.
35 വര്‍ഷം മുന്‍പ് 1989ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കിഴക്കന്‍ തിമൂര്‍ സന്ദര്‍ശിച്ചപ്പോൾ കുർബാന അർപ്പിച്ച അതേ വേദിയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ കുര്‍ബാന അര്‍പ്പിച്ചത്. ഏഷ്യയിലെ അതിദരിദ്ര രാജ്യങ്ങളിലൊന്നായ കിഴക്കന്‍ തിമൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മാര്‍പ്പാപ്പ തിമൂറിലെത്തിയത്. 12 ദിവസത്തെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് മാര്‍പ്പാപ്പ എത്തിയത്. തിമൂറില്‍ നിന്ന് മാര്‍പ്പാപ്പ നേരെ സിംഗപ്പൂരിലേക്ക് പോകും.