ഷാങ്ക്സ്‌വില്ലെ: 9/11 ആക്രമണത്തിൻ്റെ വാർഷിക ചടങ്ങിൽ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ചുവന്ന തൊപ്പി ധരിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ ഇത്തരത്തിലൊരു പ്രവർത്തനത്തെ ഐക്യത്തിൻ്റെ പ്രകടനമെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. തൊപ്പിയിൽ 'ട്രംപ് 2024' എന്ന് എഴുതിയിട്ടുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളുടെ കറുത്ത ദിനങ്ങളിലൊന്നാണ് 2001 സെപ്റ്റംബര്‍ 11. നാലു യാത്രാവിമാനങ്ങളാണ് അന്ന് അൽഖ്വയ്ദ ഭീകരർ റാഞ്ചിയത്. ഫ്ലൈറ്റ് തകർക്കപ്പെട്ട പെൻസിൽവാനിയിൽ വെച്ചാണ് അനുസ്മരണ പരിപാടി നടന്നത്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിൻ്റെ എതിരാളിയായ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനൊപ്പമാണ് ബൈഡൻ ചടങ്ങിൽ പങ്കെടുത്തത്. ഇതിനിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിൻ്റെ ചുവന്ന തൊപ്പി ധരിക്കുന്നത്.
🚨 FULL VIDEO: Joe Biden wears Trump MAGA Hat as crowd in Pennsylvania roars.
— Benny Johnson (@bennyjohnson) September 11, 2024
Biden asked for the red MAGA hat from a local and responded when the audience cheered for him to put it on.
“I’m proud of you now, you old fart!” says the owner of the MAGA hat.
Man, I love America: pic.twitter.com/76RiV8Pbky
ബൈഡൻ ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ഷാങ്ക്സ്‌വില്ലെ ഫയർ സ്റ്റേഷനിൽ, പ്രസിഡൻ്റ് ജോ ബൈഡൻ രാജ്യത്തിൻ്റെ ഉഭയകക്ഷി ഐക്യത്തെക്കുറിച്ച് സംസാരിച്ചു. നമുക്ക് ഐക്യത്തിലേക്ക് മടങ്ങേണ്ടതുണ്ടെ'ന്നും വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് എക്സിൽ കുറിച്ചു. വിഷയത്തിൽ ട്രംപിൻ്റെ സംഘവും പ്രതികരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമല–ട്രംപ് ആദ്യ സംവാദത്തിൽ കമലാ ഹാരിസ് വളരെ മോശം പ്രകടനം കാഴ്ചവെച്ചു. അതിനാലാണ് ജോ ബൈഡൻ ട്രംപിന്റെ തൊപ്പി ധരിച്ചതെന്നാണ് ട്രംപ് സംഘത്തിന്റെ വാദം.
Joe Biden put on a Trump 2024 hat in Shanksville, PA today pic.twitter.com/SoP2eVlx8M
— FearBuck (@FearedBuck) September 11, 2024