മോസ്കോ: ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തോട് അനുബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ റഷ്യന്‍ സന്ദര്‍ശനം. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യന്‍ പ്രധാനമന്ത്രി സെര്‍ജി ഷോയ്ഗുമായി ഡോവല്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും പരസ്പര താത്പര്യങ്ങൾ സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഡോവലിന്റെ റഷ്യന്‍ സന്ദര്‍ശനം. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ-യുക്രൈൻ ഒരുമിച്ച് ഇരിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ സജീവ പങ്ക് വഹിക്കാൻ തയ്യാറാണെന്ന് മോദി പറഞ്ഞതായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ ചർച്ചിയൽ മോദി പറഞ്ഞിരുന്നു.
ഡോവലുമായുള്ള ചര്‍ച്ചയില്‍ മോദിയെ അടുത്ത സുഹൃത്ത് എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.
ഞങ്ങളുടെ നല്ല സുഹൃത്ത് മോദിക്കായി കാത്തിരിക്കുന്നുവെന്ന് ഡോവലുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
അടുത്ത മാസം നടക്കാന്‍ പോകുന്ന വാര്‍ഷിക ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെ കസാനിലേക്ക് പോകുമെന്ന് ചര്‍ച്ചക്കിടയില്‍ പുടിന്‍ പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയിക്കിടെ ഒക്ടോബര്‍ 22ന് മോദി- പുടിന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള സാധ്യതയുള്ളതായി റഷ്യന്‍ എംബസി ടെലിഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിക്കുന്നത്.