പോളിയോ വാക്സിനേഷൻ ക്യാമ്പയിനുകൾ വിലക്കി താലിബാൻ; ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് 18 കേസുകൾ

ഈ മാസം യുഎൻ വാക്സിനേഷൻ ക്യാമ്പ് തുടങ്ങാനിരിക്കെയാണ് താലിബാൻ്റെ തീരുമാനം

dot image

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിനുകൾ നിർത്തലാക്കി താലിബാൻ. സെപ്റ്റംബറിൽ യുഎൻ വാക്സിനേഷൻ തുടങ്ങാനിരിക്കെയാണ് സംഭവം. വാക്സിനേഷൻ നിർത്താനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ഇതുവരെ 18 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോളിയോ വ്യാപനം ഇപ്പോഴും തുടരുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ് അഫ്​ഗാനിസ്ഥാൻ. വിഷയത്തിൽ താലിബാന്റെ ഔദ്യോ​ഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിൽ അഫ്​ഗാനിസ്ഥാനിൽ വീടുകൾ തോറുമുള്ള വാക്സിനേഷൻ യജ്ഞം നടത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വാക്സിനേഷനേക്കാൾ ഫലപ്രദമായി തോന്നിയത് വീടുകൾ കയറിയുള്ള വാക്സിനേഷനായിരുന്നു. എന്നാൽ വീടുകൾ തോറുമുള്ള വാക്സിനേഷൻ യജ്ഞം നിർത്തലാക്കി പകരം പള്ളികൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തണമെന്ന ചർച്ചകൾ താലിബാൻ നടത്തിയിരുന്നു.

Also Read:

2023ൽ ആറ് കേസുകൾ മാത്രമാണ് അഫ്​ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലും മാത്രമാണ് പോളിയോ വ്യാപനം ഇപ്പോഴും തുടരുന്നത്. പാക്കിസ്ഥാനിൽ വാക്സിനേഷൻ ക്യാമ്പുകൾ പലപ്പോഴും ഉന്നം വെക്കപ്പെട്ടിരുന്നു. വാക്സിനേഷൻ കുട്ടികളെ വന്ധ്യമാക്കാനാണെന്ന് പ്രചരണം ശക്തമായതോടെയാണ് പാക്കിസ്ഥാനിൽ പ്രതിരോധ കുത്തിവയ്പ്പുകൾക്ക് എതിരായ മനോഭാവമുണ്ടാകുന്നത്.

dot image
To advertise here,contact us
dot image