ലെബനനിൽ സ്ഫോടന പരമ്പര; എട്ട് മരണം, 2750 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ ലെബനനിലെ ഇറാൻ അംബാസഡറും

നടന്നത് വൻ സുരക്ഷാ വീഴ്ച, ഹിസ്ബുള്ള ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ

dot image

ബെയ്റൂട്ട്: ലെബനനിൽ സ്ഫോടന പരമ്പരയിൽ എട്ട് വയസുകാരി പെൺകുട്ടി ഉൾപ്പെടെ എട്ട് മരണം. 2750 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 200 ഓളം പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ലെബനനിലെ ഇറാൻ അംബാസഡറും ഉൾപ്പെടുന്നുണ്ട്. ഇറാൻ അംബാസഡറായ മൊജ്‌താബ അമാനിക്കാണ് പരിക്കേറ്റത്. അതേസമയം മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യത.

ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ വിവിധയിടങ്ങളിൽ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം ആസൂത്രിതമാണെന്നാണ് റിപ്പോർട്ട്. സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ആരോപിച്ചു.

ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി രൂക്ഷമായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 1000ത്തിലേറെ പേജർ മെഷീനുകൾ ഒരേസമയം ലെബനനിൻ്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

Also Read:

സംഭവത്തിൽ ഇതുവരെ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല.

ഹിസ്ബുള്ളയുടെ നേതാക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നി​ഗമനം. സ്ഫോടനത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഹിസ്ബുള്ള അറിയിച്ചു. പേജറിന്റെ ഏറ്റവും പുതിയ മോഡലാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലാണ് ഹിസ്ബുള്ള ഇവ വാങ്ങിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us