മികച്ച തൊഴിൽ പരിചയത്തോടെ എത്തിയിട്ടും കമ്പനികൾ അവഗണിക്കുന്നു; കാനഡയിൽ രക്ഷയില്ലെന്ന് ഇന്ത്യൻ യുവാവ്

യുവാവിൻറെ അഭിമുഖം സാലറി സ്കേൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വന്നത്

dot image

ഒട്ടാവ: മികച്ച തൊഴിൽ പരിചയത്തോടെ ഇന്ത്യയിൽനിന്നും കാനഡയിൽ എത്തിയിട്ടും കമ്പനികൾ അവഗണിക്കുകയാണെന്ന വെളിപ്പെടുത്തൽ നടത്തിയ യുവാവിൻറെ വീഡിയോ ചർച്ചയാവുന്നു. കാനഡയിൽ പ്രോസ്സസ് ഇൻവെൻററി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന യുവാവിൻറെ അഭിമുഖം സാലറി സ്കേൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വന്നത്. കുറഞ്ഞ ശമ്പളത്തിൽ കഷ്ടിച്ച് ജീവിക്കുകയാണെന്നും യുവാവ് പറഞ്ഞു.

മൂന്ന് വർഷത്തിലേറെ ഇന്ത്യയില്‍ ഗൂഗിളിൽ ജോലി ചെയ്ത പരിചയമുണ്ടായിട്ടും കാനഡയിലെത്തിയപ്പോൾ ആർക്കും വേണ്ടെന്നും മികച്ച ജോലി കിട്ടിയില്ലെന്നും യുവാവ് പറയുന്നു. 17,500 ഡോളർ (ഏകദേശം 14.5 ലക്ഷം രൂപ) മാത്രമാണ് വാർഷിക വരുമാനം. ഇത്രയും കുറഞ്ഞ വരുമാനത്തിൽ ഇവിടെ ജീവിക്കാൻ കഴിയില്ലെന്നും യുവാവ് പറയുന്നുണ്ട്.

കാനഡയിലെ റിക്രൂട്ടർമാർ ഇന്ത്യൻ ഉദ്യോഗാർഥികളെയല്ല, കനേഡിയൻ ഉദ്യോഗാർഥികളെയാണ് തിരയുന്നത്. ബയോഡാറ്റയിൽ ജോലി എക്സ്പീരിയൻസ് കുറച്ച് കാണിച്ചാണ് ഇപ്പോൾ താൻ പുതിയ അവസരങ്ങൾ തേടുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us