ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്

ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു.

dot image

വാഷിങ്ടണ്‍: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവിപട്ടേൽ. ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്.

ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു. മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്നും ധ്രുവി പട്ടേൽ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല, തന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും ധ്രുവി പട്ടേൽ വ്യക്തമാക്കി.

സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായും നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്‌നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കന്‍റ് റണ്ണറപ്പായി.

കൗമാര വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നെതർലൻഡ്‌സിൽ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവർ ഒന്നും രണ്ടും റണ്ണറപ്പായി.

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 31 വർഷങ്ങളായി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image