ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; മരണം നൂറ് കടന്നു; 400 പേർക്ക് പരിക്ക്

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്

dot image

ബെയ്റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ലെബനനിലുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 100-ല്‍ അധികം പേർ കൊല്ലപ്പെട്ടു. 400 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്.

ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെ നടന്ന ആക്രമണത്തിലാണ് നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായത്. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.

തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ പാലായനം തുടരുകയാണ്. അതേസമയം ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം എല്ലാ അർത്ഥത്തിലും വംശഹത്യയാണെന്ന് ലെബനൻ താത്ക്കാലിക പ്രധാനമന്ത്രി നജീബ് മികാതി പ്രതികരിച്ചു. ഇസ്രയേൽ നടത്തുന്ന സൈക്കോളജിക്കൽ വാർ ആണെന്നാണ് നിയമസഭാം​ഗത്തിന്റെ പ്രതികരണം.

നേരത്തെ പ്രദേശവാസികളുടെ ഫോണിലേക്ക് തുറന്ന യുദ്ധത്തിലേക്ക് കടക്കുകയാണെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമുള്ള മെസേജുകൾ വന്നിരുന്നു. ഇതിന് പിന്നാലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങൾ മാറിയിരുന്നു. എന്നാല്‍ ഇത്തരം പ്രദേശങ്ങളിൽ ആക്രമണം നടത്തുകയാണ് ഇസ്രയേൽ.

ലെബനനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ശസ്ത്രക്രിയ പോലുള്ളവയ്ക്കൊഴിച്ച് മറ്റ് ചികിത്സകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ലെബനനിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image