ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി ഡേറ്റിങ്ങ്? വ്യക്തത വരുത്തി ഇലോൺ മസ്ക്

നേരത്തെ മസ്കിൻ്റെ ഫാൻക്ലബ്ബ് പങ്കുവെച്ച ഒരു ചിത്രമാണ് ഇരുവരും ഡേറ്റിങ്ങിലാണ് എന്ന പ്രചാരണത്തിന് ശക്തിപകർന്നത്

dot image

ടെസ്‌ല സിഇഒ എലോൺ മസ്‌കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഡേറ്റിങിലാണെന്ന കിംവദന്തികൾക്ക് വിരാമം. ഡേറ്റിങ് വാർത്ത നിഷേധിച്ച് മസ്ക് തന്നെ രംഗത്തെത്തി. നേരത്തെ മസ്കിൻ്റെ ഫാൻക്ലബ്ബ് പങ്കുവെച്ച ഒരു ചിത്രമാണ് ഇരുവരും ഡേറ്റിങ്ങിലാണ് എന്ന പ്രചാരണത്തിന് ശക്തിപകർന്നത്. 'അവർ ഡേറ്റ് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഫാൻ ക്ലബ്ബ് മസ്കും മെലോണിയും ഒരു ഇവൻ്റിൽ ഒരുമിച്ചിരിക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചത്. ടെസ്‌ല ഓണേഴ്‌സ് സിലിക്കൺ വാലി എന്ന ഫാൻ ക്ലബ്ബായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിന് മറുപടിയായി ഞങ്ങൾ ഡേറ്റിങ്ങിലല്ലെന്ന് മസ്ക് കുറിച്ചിരുന്നു. ഞാൻ അവിടെ എൻ്റെ അമ്മയ്ക്കൊപ്പം ആയിരുന്നു. പ്രധാനമന്ത്രി മലോനിയുമായി ഒരു റൊമാൻ്റിക് ബന്ധങ്ങളുമില്ല എന്നും ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച എക്സ് പോസ്റ്റിന് മറുപടിയായി മസ്ക് കുറിച്ചിരുന്നു.

സെപ്റ്റംബർ 24 ന് ന്യൂയോർക്കിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ടെസ്‌ല മേധാവി ഇറ്റാലിയൻ പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് ശേഷമാണ് മസ്‌കിനെയും മെലോണിയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. 'പുറം സൗന്ദര്യത്തെക്കാൾ ഉള്ളുകൊണ്ട് കൂടുതൽ സുന്ദരിയായ ഒരാൾക്ക് ഈ ബഹുമതി സമ്മാനിച്ചതിൽ തനിക്ക് ബഹുമാനമുണ്ടെന്നാ'യിരുന്നു മെലോണിക്ക് അറ്റ്‌ലാൻ്റിക് കൗൺസിൽ ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കവെ മസ്‌ക് പറഞ്ഞത്. മെലോണി വിശ്വാസ്യയോഗ്യയും സത്യസന്ധതയും ഉള്ള ഒരാളാണെന്നും രാഷ്ട്രീയക്കാരെ കുറിച്ച് അത് എപ്പോഴും പറയാനാവില്ലെന്നും മസ്ക് കൂട്ടിചേർത്തിരുന്നു. ഇതിന് പിന്നാലെ മസ്കിൻ്റെ പ്രതികരണം മെലോണി ഷെയർ ചെയ്യുകയും മസ്കിന് നന്ദി പറയുകയും ചെയ്തിരുന്നു.

ഇറ്റലിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ജോർജിയ മെലോണി. കഴിഞ്ഞ ജൂണിൽ ഇറ്റലി അതിഥേയത്വം വഹിച്ച ജി7 ഉച്ചകോടിയിൽ ലോകനേതാക്കളൊടൊപ്പം തിളങ്ങിയ മെലോണി ലോകത്തിൻ്റെ സവിശേഷമായ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. G7 ഉച്ചകോടിക്കിടെ നടന്ന അത്താഴ വേളയിൽ ജോർജിയ മെലോണി ഇറ്റാലിയൻ നാടോടി നൃത്തമായ പിസ്സിക്ക നൃത്തം ചെയ്തതും വാർത്തയായിരുന്നു. തൻ്റെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഏതാനും സെക്കൻഡുകളുള്ള ഈ നൃത്തം മെലോണി പോസ്റ്റ് ചെയ്തിരുന്നു. വളരെ പെട്ടെന്ന് അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us