ലബനന് പിന്നാലെ യമന്‍; ഹൂതി കേന്ദ്രങ്ങള്‍ കടന്നാക്രമിച്ച് ഇസ്രയേല്‍

പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു

dot image

ബെയ്‌റൂത്ത്: ലബനനിലെ ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പവര്‍ സ്റ്റേഷനുകളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി വിമത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികള്‍ ഇറാനില്‍ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

നേരത്തേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസില്‍ നിന്ന് മടങ്ങിവരും വഴി ഇസ്രയേല്‍ വിമാനത്താവളത്തിനുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ നഗരമായ ലുദ്ദിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഹൂതി മിസൈല്‍ അയച്ചത്.

ലബനനിലും ആക്രമണം തുടരുകയാണ്. ഇന്ന് 24 പേര്‍ കൂടി കൊല്ലപ്പെട്ടു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു. നേരത്തെ, ആക്രമണം നടത്തി നസ്‌റല്ലയെ വധിച്ച വിവരം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നും ഹിസ്ബുല്ല അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us