'ഇത് ഒരു ഉദാഹരണം മാത്രം'; താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാന്‍

ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാല്‍ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്നും അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നല്‍കി

dot image

തെഹ്‌രാന്‍: ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് താത്ക്കാലികമായി പിന്‍വാങ്ങി ഇറാന്‍. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇതൊരു ഉദാഹരണം മാത്രമാണെന്നും അബ്ബാസ് അരാഗ്ച്ചി എക്‌സില്‍ വ്യക്തമാക്കി. ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാല്‍ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്നും അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നല്‍കി.

ഇന്നലെ രാത്രിയാണ് ഇസ്രയേലിലെ ടെല്‍ അവീവിലും ജെറുസലേമിലും ഇറാന്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനന് നേരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇറാന്റെ തിരിച്ചടി. ഇസ്രയേലിന് മേല്‍ നാനൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തിയതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇറാനും രംഗത്തെത്തി. ഇതിന് പിന്നാലെ ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു.

ഇറാന് നേരെ മിസൈല്‍ നടക്കുന്നതിനിടയില്‍ തന്നെ ഇസ്രയേലില്‍ വെടിവെയ്പും നടന്നു. ടെല്‍ അവീവില്‍ തന്നെയായിരുന്നു സംഭവം. ഭീകരാക്രമണ സ്വഭാവമുള്ള വെടിവെയ്പാണ് നടന്നതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേരെ തോക്കുധാരികളായ രണ്ട് പേര്‍ വെടിയുതിര്‍ത്തുകയായിരുന്നു. വെടിവെയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us