ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെ ലെബനനിൽ ജനങ്ങൾ തെരുവിൽ ആഹ്ളാദം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ട്. ബെയ്റൂത്തിൽ ആളുകൾ പടക്കങ്ങൾ പൊട്ടിച്ചാണ് ഇറാൻ്റെ ആക്രമണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയിലെയും ലെബനനിലെയും ജനങ്ങളെയും ഹമാസ്, ഹിസ്ബുള്ള, ഐആർജിസി നേതാക്കളെയും കമാൻഡർമാരെയും കൂട്ടക്കൊല ചെയ്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക, സുരക്ഷാ ലക്ഷ്യങ്ങളിലേക്ക് ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.ഇസ്രായേൽ പ്രതികരിച്ചാൽ ശക്തമായ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് പ്രതികരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിനിടെ ഇസ്രയേലിനെതിരെ ബാലസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏതാണ്ട് 400ൽ അധികം ബാലസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തതായാണ് റിപ്പോർട്ട്.
ഹ്രസ്വ ദൂരപരിധി
ഇടത്തരം ദൂരപരിധി
കര ആക്രമണം