ഇസ്രയേലിന് ആയുധം നൽകില്ലെന്ന് ആവർത്തിച്ച് ഫ്രാൻസ്; പിന്തുണ ഇല്ലാതെ വിജയം നേടുമെന്ന് നെതാന്യാഹു

നടപടി അനുചിത സന്ദേശം നൽകുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

dot image

ടെൽ അവീവ്: ഇസ്രയേലിന് ഗസയിൽ ഉപയോഗിക്കാനുള്ള ആയുധങ്ങൾ നൽകുന്നത് നിർത്തിവച്ച നടപടി തുടരുമെന്ന് ഫ്രാൻസ്. നടപടിയിൽ മാറ്റമില്ലെന്നും കൂട്ടക്കുരുതിയെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഫ്രാൻസ്. ഗസയിൽ ഉപയോഗിക്കാൻ ആയുധങ്ങൾ നൽകിയാൽ അത് ദുരുപയോഗത്തിനുള്ള അനുവാദം ആകുമെന്ന് ഫ്രാൻസ് വ്യക്തമാക്കി.

എന്നാൽ ഫ്രാൻസിന്റെ ആയുധ നിരോധനം (എമ്പാർഗോ നടപടി)യെ വിമർശിച്ച് ഇസ്രയേൽ രംഗത്തെത്തി. നടപടി അനുചിത സന്ദേശം നൽകുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇത്തരക്കാരുടെ പിന്തുണ ഇല്ലാതെ വിജയം നേടുമെന്നും നെതാന്യാഹു പറഞ്ഞു.

ഇതിനിടെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ലെബനനിൽ ആശുപത്രികൾ അടയ്ക്കുകയാണ്. നാല് ആശുപത്രികൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആശുപത്രി ജീവനക്കാർക്കെതിരെ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലെബനൻ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 11 ഓളം ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ടുവെന്നും ലെബനൻ അറിയിച്ചു.

അതേസമയം ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമാണെന്നിരിക്കെ കനത്ത ജാഗ്രതയിലാണ് ഇസ്രയേൽ. ആക്രമണത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്നും എല്ലാ മേഖലകളിലും ജാഗ്രത തുടരുകയാണെന്നും ഇസ്രയേൽ പറഞ്ഞു.

Content Highlights : France's call for halting sales of arms used in Gaza is a 'disgrace' says Israel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us