ഇമ്രാന്‍ ഖാന്റെ പിറന്നാള്‍ ദിനത്തില്‍ അനുയായികളുടെ പ്രകടനം അക്രമാസക്തമായി; 80 പൊലീസുകാര്‍ക്ക് പരിക്ക്

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്‌രികെ ഇന്‍സാഫ് ഭരിക്കുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്

dot image

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിറന്നാള്‍ ദിനത്തില്‍ അനുയായികള്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പൊലീസും അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. എണ്‍പത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 700 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് ഭരിക്കുന്ന ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. മുഖ്യമന്ത്രി അലി അമിന്‍ ഗണ്ഡപുരിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം പൊലീസിന് നേരെ വെടിയുതിര്‍ത്തതായി ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്‌വി ആരോപിച്ചു. സംഭവത്തില്‍ അലി അമിന്‍ ഗണ്ഡപുരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് എഴുന്നൂറോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

സംഘര്‍ഷം ശക്തമായതോടെ അധികൃതര്‍ ഇസ്‌ലാമാബാദ്, ലാഹോര്‍ അതിര്‍ത്തികള്‍ അടച്ചു. ലാഹോര്‍ ഹൈക്കോടതിക്ക് പുറത്ത് അഭിഭാഷകരുടെ പ്രതിഷേധവും അരങ്ങേറി. ഇവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടായി. സംഭവത്തിന് പിന്നാലെ ഇസ്‌ലാമാബാദിലും ലാഹോറിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content highlights- imran khans supporters conduct a rally on his 72nd birthday

dot image
To advertise here,contact us
dot image