കടുപ്പിച്ച് ഇസ്രയേൽ; ഗസയിൽ അഭയകേന്ദ്രത്തിന് നേരെ ആക്രമണം, ഇറാനെ തിരിച്ചടിക്കുമെന്ന് നെതന്യാഹു

ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ​ഗസയിലെ പള്ളിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 18 പേർ മരിച്ചു

dot image

ബെയ്റൂട്ട്: ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ​ഗസയിലെ പള്ളിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 18 പേർ മരിച്ചു. ഡെയ്‍ർ ഇൽ - ബലാഹിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ബെയ്ത്ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേ‍ർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നവജാത ശിശുവും ഉൾപ്പെടും. 11 പേർക്ക് പരിക്കേറ്റു.

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ അർദ്ധരാത്രിയിലാണ് കനത്ത വ്യോമാക്രമണം ആരംഭിച്ചത്. സൈപ്രസിലേക്കുള്ള വിമാനം പറയന്നുയരുന്നതിനിടെ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടരികിൽ വ്യോമാക്രമണം നടന്നു. ബെക്കാ താഴ്വരയിലെ യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങൾക്ക് സമീപവും ഇസ്രയേൽ ആക്രമണം ശക്തമാക്കി.

ആളുകൾ രാജ്യത്തുനിന്ന് പലായനം ചെയ്യുന്നതിന് ആശ്രയിക്കുന്ന ബെയ്റൂട്ടിലെ ഏക വിമാനത്താവളത്തിലുണ്ടായ ആക്രമണം ആശങ്കയിലാക്കിയിരിക്കുകയാണ്. ഇസ്രയേലി സൈന്യം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും നിർബന്ധിച്ച് പുറത്താക്കുകയാണെന്ന് താമസക്കാർ പറയുന്നുവെന്നും അൽജസീറ റിപ്പോ‍ർട്ട് ചെയ്യുന്നു.

എന്നാൽ ഇസ്രയേൽ സൈന്യം എവിടെയാണ് ആക്രമണം നടത്തുന്നതെന്ന കാര്യത്തിൽ തങ്ങൾക്ക് വലിയ വിശ്വാസമില്ലെന്നും ആളുകൾ പറയുന്നു. കാരണം ഒരു ഘട്ടത്തിൽ അവർ ഒരു കെട്ടിടത്തെ ആക്രമിക്കുമെന്ന് പറയും. എന്നിട്ട് അവർ മറ്റൊരു കെട്ടിടത്തെ ആക്രമിക്കുമെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്. കഴിഞ്ഞ ആഴ്ചകൾക്കിടെ പതിനായിരക്കണക്കിന് പേരാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്നത്.

ഇതിനിടെ ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേലിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇതിനെതിരെ വെറുതേയിരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ശനിയാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം. എന്നാൽ ഇസ്രയേലിന് ആയുധം നൽകുന്നത് തടഞ്ഞിരിക്കുകയാണ് ഫ്രാൻസ്. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. ഇതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫ്രാൻസ്, ഖത്തർ, സൌദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ബന്ധപ്പെട്ടു.

Israel's massive Air strikes in Gaza and Lebanon, globe urge end to Gaza war

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us