കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; പാകിസ്താനിൽ മാതാപിതാക്കൾ ഉൾപ്പെടെ 13 പേരെ വിഷംകൊടുത്ത് കൊന്ന് യുവതി

സിന്ധ് പ്രവിശ്യയിലെ ഖൈർപുരിലാണ് സംഭവം

dot image

ഇസ്ലാമാബാദ്: പാകിസ്താനിൽ മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിൽ. പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ വീട്ടുകാർ തടസം നിന്നതോടെയാണ് പെൺകുട്ടി കാമുകനുമായി ചേർന്ന് മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
ഷെയ്‌സ്ത ബ്രോഹി, കാമുകൻ അമീർ ബക്ഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിന്ധ് പ്രവിശ്യയിലെ ഖൈർപുരിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം 13 അംഗങ്ങൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് ഇവർ മരിച്ചതെന്ന് തെളിഞ്ഞതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ഇനായത്ത് ഷാ പറഞ്ഞു.

തുടർന്നാണ് ഷെയ്‌സ്തയെ ചോദ്യം ചെയ്തത്. അമീറുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് ഷെയ്‌സ്ത പൊലീസിനോട് പറഞ്ഞു. വിഷദ്രാവകം കൈമാറിയത് അമീറാണെന്നുള്ള ഷെയ്‌സ്തയുടെ മൊഴിയേത്തുടർന്ന് പൊലീസ് ഇയാളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മകളും കാമുകനും ചേർന്ന് വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിൽ വിഷം കലർത്തിയതാണെന്ന് തെളിഞ്ഞത്. ഇതേത്തുടർന്നാണ് ഞായറാഴ്ച പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Content Highlights:Girl kills 13 family members by mixing poison in food

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us