കറാച്ചിയിൽ സ്ഫോടനം; ആക്രമണം വിദേശികളെ ലക്ഷ്യം വച്ച്, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് സ്ഫോടനം

dot image

കറാച്ചി: പാക്കിസ്താനിലെ കറാച്ചിയിൽ വിമാനത്താവളത്തിന് സമീപം സ്ഫോടനം. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തടക്കം വിവിധ ഇടങ്ങളിലായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ രണ്ട് പേർ മരിച്ചു. 10 ഓളം പേർക്ക് പരിക്കേറ്റു. ടാങ്കർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ‌സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു.

സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാകുകയും പ്രദേശം മുഴുവൻ പുക പടരുകയും ചെയ്തുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തിലധികം വാഹനങ്ങൾ സ്ഫോടനത്തിൽ കത്തിനശിച്ചിട്ടുണ്ട്.

ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് സ്ഫോടനം. ആക്രമണം വിദേശികളെ ലക്ഷ്യമിട്ടുള്ളതാണെന്നും ഐഇഡി ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്നും ആഭ്യന്തരമന്ത്രി സിയ ഉൽ ഹസ്സൻ ലഞ്ചാർ വ്യക്തമാക്കി. ചൈനീസ് നിക്ഷേപകരുടെയും എഞ്ചിനിയർമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനവ്യൂഹം ലക്ഷ്യം വച്ചാണ് ആക്രമണം. ഇതോടെ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു.

dot image
To advertise here,contact us
dot image