നരനായാട്ടിന്റെ ഒരു വർഷം: ഇസ്രയേലിന് വേണ്ടി അമേരിക്ക ചെലവാക്കിയത് 2000ത്തിലധികം കോടി ഡോളർ, റിപ്പോർട്ട്

ഇസ്രയേലിലെ ഹൈഫ നഗരത്തില്‍ വലിയ റോക്കറ്റ് ബാരേജ് വിക്ഷേപിച്ചതായി ഹിസ്ബുള്ള

dot image

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കായി ഇതുവരെ അമേരിക്ക ചെലവഴിച്ചത് കുറഞ്ഞത് 2276(22.76 ബില്യണ്‍) കോടി ഡോളറാണെന്ന് റിപ്പോര്‍ട്ട്. ബ്രൗണ്‍ യൂണിവേഴ്‌സ്റ്റിയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്ടിലാണ് ഒരു വര്‍ഷത്തിനിടയില്‍ ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ യുഎസ് പ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്ക ചെലവാക്കിയ തുകയെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതലുള്ള സുരക്ഷാ സഹായത്തിനുള്ള ഫണ്ട് (1790 കോടി ഡോളര്‍), പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം, ആക്രമണങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് സാമ്പത്തിക ചെലവുകളൊന്നും ഉള്‍പ്പെടാതെയുള്ള തുകയാണ് 22.76 ബില്യണ്‍ ഡോളര്‍.

അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ മാത്രം അമേരിക്കന്‍ ഭരണകൂടത്തിന് 490 (4.9 ബില്യണ്‍) കോടി ചെലവായെന്നാണ് കണക്ക്. 'യെമനിലെ ഹൂതികള്‍ക്കെതിരായ പ്രതിരോധ-ആക്രമണ പ്രവര്‍ത്തനങ്ങള്‍ യുഎസ് നാവികസേന ഗണ്യമായി വര്‍ധിപ്പിച്ചു. ഹൂതികളുമായി ബന്ധപ്പെട്ട സംഘര്‍ഷം സമുദ്രവ്യാപാരത്തിന് 210 കോടി ഡോളര്‍ അധിക ചിലവ് വരുത്തി. തല്‍ഫലമായി യുഎസ് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നു,' റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തെക്കന്‍ ലെബനനിലെ 130ഓളം ടൗണുകളും ഗ്രാമങ്ങളും ഒഴിഞ്ഞുപോകണമെന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലെ ഹൈഫ നഗരത്തില്‍ ഒരു വലിയ റോക്കറ്റ് ബാരേജ് വിക്ഷേപിച്ചതായി ഹിസ്ബുള്ളയും അറിയിച്ചു. ഇസ്രയേല്‍ തുറമുഖ നഗരത്തിന് നേരെ റോക്കറ്റാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് അടുത്ത ആക്രമണം ഹിസ്ബുള്ള നടത്തിയിരിക്കുന്നത്. തുറമുഖ നഗരത്തിന് നേരെയുള്ള ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലെ മരണ സംഖ്യ ഉയരുന്നതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമ്പിലെ അബു ഖമര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഏകദേശം എട്ട് മൃതദേഹങ്ങള്‍ ലഭിച്ചുവെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് പാരാമെഡിക്‌സിനെ ഉദ്ധരിച്ച് വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 17 പേരാണ് ജബലിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പത് പേര്‍ കുട്ടിളാണെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഹമാസ് റോക്കറ്റുകള്‍ വിക്ഷേപിച്ചു. സംഘര്‍ഷങ്ങള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ ഗാസയില്‍ 41,909 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 97,303 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlights: Report That US Spend 2276 Billion For Israel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us