ഇസ്രയേല്‍ അതിര്‍ത്തി മേഖലയിലുള്ളത് നൂറ് കണക്കിന് മലയാളികള്‍; സുരക്ഷിതരാണെന്ന് പ്രതികരണം

നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇവർ റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

ടെൽ അവീവ്: ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷം നിലനിൽക്കുന്നെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് മലയാളികൾ റിപ്പോർട്ടറിനോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. അരമണിക്കൂറിൽ നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള അയച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം തെക്കൻ ലെബനനിലേക്ക് കൂടുതൽ കരസേനയെ നിയോ​ഗിച്ചതായാണ് ഇസ്രയേലിന്റെ വാ​ദം. ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായും ഇസ്രയേൽ പറഞ്ഞു.

ഹൈഫയിൽ ഹിസ്ബുള്ള ആക്രമണം ശക്തമായ സാഹചര്യത്തിൽ സ്കൂളികൾ അടച്ചിടണമെന്നും പ്രദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇസ്രയേൽ സർക്കാർ അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ 180ഓളം റോക്കറ്റുകൾ ഹിസ്ബുള്ള വർഷിച്ചതായും ഇസ്രയേൽ സർക്കാർ അറിയിച്ചു.

ആഴ്ചകളായി ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിട്ടും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിട്ടും ഹിസ്ബുള്ളയുടെ ആയുധശേഖരത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ഹിസ്ബുള്ള ആക്ടിം​ഗ് ലീഡർ ഷെയ്ഖ് നയിം കാസിം പറഞ്ഞു. മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ സംഘർഷത്തിന് പിന്നാലെ ഹിസ്ബുള്ള ഒരുപാട് വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് ആരോപിച്ചിരുന്നു. ഹസൻ നസറള്ളയുൾപ്പടെയുള്ളവരെ തങ്ങൾ വകവരുത്തിയെന്നും നിരവധി തീവ്രവാദികളെ കൊന്നൊടുക്കിയെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ​ഗാസ യുദ്ധത്തിന്റെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആവശ്യം ഇസ്രയേൽ തള്ളിയിട്ടുണ്ട്. മെയ് മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് നൽകാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Malayali community in Israel says they are safe till now, not planned of a return to India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us