മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയി

2021 ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്

dot image

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കിരീടം മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്.

ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിര്‍മിച്ചിരുന്നത്. ഇന്നലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അനാരിയെന്ന ആളാണ് ക്ഷേത്രം നിര്‍മിച്ചത്. നൂറ് വാതിലുകളുമായിട്ടായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ സെന്‍ ക്ഷേത്രം പുതുക്കിപ്പണിതു. സന്ദര്‍ശനത്തിനിടെ ക്ഷേത്രത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.

Content Highlights- Goddess kalis crown gifted by modi stolen from bangladesh temple

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us