വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. 30 മിനിറ്റ് നീളുന്ന മ്യൂസിക് വീഡിയോയാണ് എ ആര്‍ റഹ്‌മാന്‍ കമലയ്ക്ക് വേണ്ടി ഒരുക്കിയത്. കമല ഹാരിസിന് പിന്തുണ നല്‍കുന്ന ആദ്യത്തെ ഏഷ്യന്‍ കലാകാരനാണ് എ ആര്‍ റഹ്‌മാന്‍.
ഈ പ്രകടനത്തിലൂടെ അമേരിക്കയുടെ പ്രാതിനിത്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന നേതാക്കന്മാരുടെയും കലാകാരന്മാരുടെയും സംഘത്തിലേക്ക് എ ആര്‍ റഹ്‌മാന്‍ തന്റെ ശബ്ദവും ചേര്‍ക്കുകയാണെന്ന് കമല ഹാരിസിന്റെ പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസിഫിക് ഐസ്‌ലാന്‍ഡര്‍ (എഎപിഐ) വിക്റ്ററി ഫണ്ടിന്റെ ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ പറഞ്ഞു. ഒരു സംഗീത പരിപാടിക്കപ്പുറമുള്ള പ്രധാന്യം റഹ്‌മാന്റെ പെര്‍ഫോമന്‍സിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 14ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് വീഡിയോ എഎപിഐ വിക്റ്ററി ഫണ്ടിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടും. എവിഎസ്, ടി വി ഏഷ്യ എന്നീ പ്രശസ്ത ഏഷ്യന്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും മ്യൂസിക് വീഡിയോ പ്രചരിപ്പിക്കുന്നതായിരിക്കും.
വീഡിയോയില്‍ എ ആര്‍ റഹ്‌മാന്റെ പ്രശസ്തമായ പാട്ടുകളോടൊപ്പം കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വവും എഎപിഐ കമ്മ്യൂണിറ്റിയോടുള്ള കമലയുടെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു. എ ആര്‍ റഹ്‌മാനും ഇന്ത്യാസ്‌പോറ സ്ഥാപകന്‍ എം ആര്‍ രംഗസ്വാമിയുമുള്ള വീഡിയോയുടെ ടീസര്‍ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.
Content Highlights: A R Rahman supports Kamala Harris in American presidential election