ഇസ്‌ലാമാബാദ്: ഒന്‍പത് വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി. ഇരുപത്തിമൂന്നാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താനില്‍ എത്തിയത്. സുഷമാ സ്വരാജാണ് ഇതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ച വിദേശകാര്യമന്ത്രി.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് എസ് ജയശങ്കര്‍ പാകിസ്താനില്‍ എത്തിയത്. നുര്‍ ഖാന്‍ എയര്‍ ബേസില്‍ മുതിര്‍ന്ന പാക് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ഒരുക്കിയ അത്താഴവിരുന്നില്‍ ജയശങ്കര്‍ പങ്കെടുത്തു. ജയശങ്കറിനെ ഹസ്തദാനം നല്‍കിയാണ് ഷെഹബാസ് ഷരീഫ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഷാങ്ഹായ് ഉച്ചകോടി. പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യ അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്ന് പാകിസ്താനും അറിയിച്ചിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലും പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights- S Jaishankar met shehbaz sharif in pakistan during soc