ഹമാസ് തലവന്‍ കൊല്ലപ്പെട്ടു? യഹിയ സിന്‍വറിനെ വധിച്ചതായി ഇസ്രയേല്‍ അവകാശവാദം

ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

dot image

ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ബുധനാഴ്ച നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്‌സാണ് ഇക്കാര്യം അറിയിച്ചത്. 'ഇത് ഇസ്രയേലിന്റെ സൈനികവും ധാര്‍മികവുമായ നേട്ടമാണ്. ഇറാന്റെ നേതൃത്വത്തിലുള്ള റാഡിക്കല്‍ ഇസ്‌ലാമിന്റെ അച്ചുതണ്ടിനെതിരായ മുഴുവന്‍ സ്വതന്ത്ര ലോകത്തിന്റെയും വിജയമാണിത്. സിന്‍വറിന്റെ വധം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത തുറക്കുകയും ഹമാസും ഇറാന്റെ നിയന്ത്രണവുമില്ലാതെയുള്ള പുതിയ ഗാസയിലേക്കുള്ള മാറ്റത്തിലേക്കുള്ള വഴിയുമാണ്', ഇസ്രയേല്‍ കട്‌സ് പറഞ്ഞു.

ഇസ്രയേല്‍ പൗരന്മാര്‍ക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആയിരക്കണക്കിന് നിരപരാധികള്‍ക്കുമെതിരെ നടത്തുന്ന തീവ്രവാദത്തിന്റെ ഹീന പ്രവര്‍ത്തികളുടെ ഉത്തരവാദിയാണ് സിന്‍വറെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് പറഞ്ഞു. ഹമാസിന്റെ ബന്ദികളായി കഴിയുന്ന 101 പേരെ അടിയന്തരമായി മോചിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു.

ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സിന്‍വറാണെന്ന് ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ മുതിര്‍ന്ന അംഗങ്ങള്‍ തെക്കന്‍ ഗാസയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് സിന്‍വറിനെ കൊലപ്പെടുത്താന്‍ സാധിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ബുധനാഴ്ച സൈന്യം വധിച്ച മൂന്നുപേരില്‍ ഒരാള്‍ ഹമാസ് തലവനായിരുന്നു എന്നാണ് ഇസ്രയേല്‍ പറയുന്നത്. സിന്‍വറിന്റെ അവസാന നിമിഷങ്ങള്‍ അടങ്ങുന്ന വീഡിയോയും ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടു.

അതേസമയം ഇസ്രയേല്‍ വാദം ഹമാസ് തള്ളി. സിന്‍വര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഹമാസിന്റെ അവകാശവാദം. ഹമാസിനെ സംബന്ധിച്ച് രാഷ്ട്രീയവും സൈനികവുമായ എല്ലാ സന്ധികളെയും നിയന്ത്രിക്കുന്ന നേതാവായിരുന്നു സിന്‍വര്‍. ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ കമ്മിറ്റിയുടെ തലവനെ നിയമിച്ചിരുന്നതും സിന്‍വറായിരുന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രയേലിന്റെ ഹിറ്റ്‌ലിസ്റ്റിലെ ആദ്യ പേരുകാരനായിരുന്ന സിന്‍വര്‍. എന്നാല്‍ സിന്‍വറിന്റെ കൊലപാതകം ചെറുത്തുനില്‍പ്പിനെ ശക്തപ്പെടുത്തുമെന്ന് ഇറാന്‍ പ്രതികരിച്ചു.

Content Highlights: Israel says they killed Hamas leader Yahya Sinwar Hamas denied

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us