'ഇസ്രയേലിനാൽ മരണമടയണം'; മരണശേഷം യഹ്‌യ സിൻവാറിന്റെ മുൻ വീഡിയോ ശ്രദ്ധ നേടുന്നു

'അർത്ഥ ശൂന്യമായ ഒരു മരണത്തേക്കാൾ അർത്ഥമുള്ള രക്തസാക്ഷിയാകണമെന്നാണ് എന്റെ ആ​ഗ്രഹം'

dot image

ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ മരണം ഇസ്രയേൽ ആഘോഷമാക്കുന്നതിനിടെ വൈറലായി സിൻവാറിന്റെ പഴയ വീഡിയോ. ഇസ്രയേൽതന്നെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് സിൻവാർ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂ​ഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇസ്രയേലിന് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് തന്നെ കൊലപ്പെടുത്തുന്നത് എന്നാണ് സിൻവാറിന്റെ വാക്കുകൾ.

'ശത്രുവും അധിനിവേശവും എനിക്ക് നൽകുന്ന ഏറ്റവും വിലമതിക്കാനാകാത്ത സമ്മാനം ഇസ്രയേലിനാൽ സംഭവിക്കുന്ന എന്റെ മരണമായിരിക്കും. കാരണം അതെന്നെ അവരുടെ കൈകളാൽ കൊല്ലപ്പെട്ട രക്തസാക്ഷിയായായിരിക്കും അല്ലാഹുവനടുക്കലെത്തിക്കുക. സത്യമായും കൊവിഡ് ബാധിച്ചോ, കാറപകടത്തിലോ, ഹൃദയാഘാതത്താലോ, മനുഷ്യർ മരിക്കുന്ന മറ്റെന്തെങ്കിലും കാരണത്താലോ മരിക്കുന്നതിലും, മിസൈലുകളാലോ റോക്കറ്റുകളാലോ കൊല്ലപ്പെടണമെന്നാണ് എന്റെ ആ​ഗ്രഹം. എനിക്കിപ്പോൾ വയസ് 59 ആണ്. അറുപതുകൾ മനുഷ്യനെ മരണത്തിലേക്ക് അടുപ്പിക്കുന്ന പ്രായമാണ്. അർത്ഥ ശൂന്യമായ ഒരു മരണത്തേക്കാൾ അർത്ഥമുള്ള രക്തസാക്ഷിയാകണമെന്നാണ് എന്റെ ആ​ഗ്രഹം', സിൻവാർ പറയുന്നു. 2021ൽ ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് സൂചന.

നെഞ്ചിൽ കൈവെച്ച് ഇസ്രയേലിനാൽ മരണമടയണമെന്ന് ആവർത്തിക്കുന്ന സിൻവാറിനെ ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വിരലുകൾ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോർട്ടിലുള്ളത്. ഇസ്രയേലിലെ ജയിലിൽ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾക്കൊപ്പം ഈ വിരലുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവർ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്.

സിൻവാർ ഷെൽ ആക്രമണത്തിൽ അല്ല മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തലയിൽ ബുള്ളറ്റ് തറച്ചുകയറിയാണ് മരണം. സിൻവാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനീകർ സിൻവാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പങ്കുവെച്ച ചിത്രങ്ങളിൽ തലയോട്ടി പൂർണമായും തകർന്ന നിലയിലാണ് സിൻവറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

Content Highlight: Israel's best gift..; Yahya Sinwar's old video goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us