ജീവനക്കാരന് വിവാഹത്തിന് ഒരു ദിവസം മാത്രം ലീവ്; മാർക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമർശനം

ബ്രിട്ടീഷ് മാർക്കറ്റിങ് കമ്പനിയുടെ സിഇഒ ലൗറെൻ ടിക്നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്

dot image

ലണ്ടൻ: വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസം മാത്രം ലീവ് അനുവദിച്ച മാർക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമർശനം. ബ്രിട്ടീഷ് മാർക്കറ്റിങ് കമ്പനിയുടെ സിഇഒ ലൗറെൻ ടിക്നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്. രണ്ടുദിവസത്തെ ലീവാണ് ജീവനക്കാരൻ ചോദിച്ചിരുന്നത്. എന്നാലിത് വെട്ടിച്ചുരുക്കി സിഇഒ ഒരുദിവസം മാത്രമാക്കുകയായിരുന്നു. ഇക്കാര്യം ലൗറെൻ ടിക്നെർ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വെട്ടിലായതും. ജീവനക്കാരൻ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി പകരം ജീവനക്കാരനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താൻ ലീവ് നിഷേധിച്ചതെന്നും സിഇഒ ചൂണ്ടിക്കാട്ടി.

ഇയാളുടെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്പോൾ പകരം ജീവനക്കാരനെ കണ്ടെത്താൻ നിർദേശിച്ചത്. എന്നാൽ, ഇതിൽ പരാജയപ്പെട്ട​തോടെ താൻ ലീവ് നിഷേധിക്കുകയായിരുന്നുവെന്നും സിഇഒ കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകളും സജീവമായി. പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി അവർ തന്നെ രംഗത്തെത്തി. ജീവനക്കാർക്ക് ജോലി സമയം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി നൽകിയിട്ടുണ്ടെന്നും ഇഷ്ടമുള്ള ദിവസങ്ങളിൽ ഓഫെടുക്കാമെന്നും അവർ പറഞ്ഞു.

ജീവനക്കാരിൽ വിശ്വാസമുള്ളത് കൊണ്ടാണ് ഇത്തരത്തിൽ ഫ്ലെക്സിബിൾ ടൈം ജീവനക്കാർക്ക് നൽകുന്നതെന്നും സിഇഒ വിശദീകരിച്ചു. എന്നാൽ പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നായിരുന്നു പോസ്റ്റിനുതാഴെ വന്ന കമന്റ്. 'രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ നിങ്ങളുടെ ടീമിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ട്,” എന്നായിരുന്നു ഒരു ഉപയോക്താവ് കമൻ്റ് ചെയ്തത്.

content highlights: CEO Denies Employee's 2-Day Wedding Leave

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us