വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞത് 58 വര്‍ഷം; ഒടുവില്‍ കുറ്റവിമുക്തന്‍; വീട്ടിലെത്തി ക്ഷമ ചോദിച്ച് പൊലീസ് മേധാവി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ ആളാണ് മുന്‍ ബോക്‌സര്‍ കൂടിയായ ഇവാവോ ഹകമാഡ

dot image

ടോക്കിയോ: ചെയ്യാത്ത കുറ്റത്തിന് വയോധികന്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞത് 58 വര്‍ഷം. ജപ്പാനിലാണ് സംഭവം. ഇവാവോ ഹകമാഡ എന്ന 88 കാരനാണ് തന്റെ ആയുസിന്റെ പകുതിയും ജയിലില്‍ കഴിഞ്ഞത്. ജയില്‍ മോചിതനായ ശേഷം ഇവാവോയെ ജാപ്പനീസ് പൊലീസ് മേധാവി വീട്ടിലെത്തി കാണുകയും മാപ്പ് ചോദിക്കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ ആളാണ് മുന്‍ ബോക്‌സര്‍ കൂടിയായ ഇവാവോ ഹകമാഡ. 91കാരിയായ സഹോദരിയാണ് നിയമപോരാട്ടത്തില്‍ ഇവാവോയ്‌ക്കൊപ്പം നിന്നത്.

1966ലാണ് ഇവാവോ അറസ്റ്റിലാകുന്നത്. ഹമാമത്സുവില്‍ ഒരു കമ്പനിയിലെ എക്‌സിക്യൂട്ടീവിനേയും മൂന്ന് കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയെന്നതായിരുന്നു ഇവാവോയ്‌ക്കെതിരെ ചുമത്തിയ കുറ്റം. 1968 ല്‍ ജില്ലാ കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പുനപരിശോധനയ്ക്കായി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധികാത്ത് കിടന്നത് 30 വര്‍ഷമാണ്. എന്നാല്‍ അപ്പീല്‍ സുപ്രീംകോടതി തള്ളി.

2008 ല്‍ സഹോദരി വീണ്ടും അപ്പീല്‍ നല്‍കി. 2014 ല്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ ഇവാവോ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. ഇതോടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ജപ്പാനില്‍ പുനര്‍വിചാരണയില്‍ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ തടവുകാരനാണ് ഇവാവോ ഹകമാഡ.

നിരപരാധിത്വം തെളിയിക്കാനുള്ള തന്റെ നിയമപോരാട്ടം ഒടുവില്‍ ഫലം കണ്ടുവെന്ന് ഇവാവോ പ്രതികരിച്ചു. പൊലീസും പ്രോസിക്യൂട്ടര്‍മാരും തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട അതിക്രൂരമായ ചോദ്യം ചെയ്യലില്‍ തനിക്ക് കുറ്റം സമ്മതിക്കേണ്ടിവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights- Japanese police chief apologizes to a man acquitted after 50 years on death row

dot image
To advertise here,contact us
dot image