ട്രംപ് അനുകൂല വോട്ടര്‍ക്കുള്ള ' 1 മില്യണ്‍ ഗിവ് എവേ '; ഇലോണ്‍ മസ്‌കിനെതിരെ കേസ്

നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ തിരഞ്ഞടുക്കുന്ന വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ രൂപ നല്‍കുമെന്നായിരുന്നു മസ്‌കിന്റെ വാഗ്ദാനം.

dot image

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുക്കുന്ന വോട്ടര്‍ക്ക് 10 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ കേസ്. പെന്‍സില്‍വാനിയയിലെയും മറ്റ് സ്റ്റേറ്റുകളിലെയും വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുള്ള ' 1 മില്യണ്‍ ഗിവ് എവേ' നിര്‍ത്തലാക്കാനും ഫിലാഡല്‍ഫിയയിലെ ജില്ലാ അറ്റോര്‍ണി ലാറ്‌റി ക്രാസ്‌നര്‍ ഉത്തരവിട്ടു. മസ്‌കിന്റെ പ്രവര്‍ത്തി നിയമവിരുദ്ധമാണെന്നും അറ്റോര്‍ണി വ്യക്തമാക്കി.

മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അനുകൂലിയായ മസ്‌കിന്റെ നീക്കം ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിക്കുമെന്ന നീതിന്യായ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലാറ്‌റി ക്രാസ്‌നറുടെ നീക്കം. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ആവേശം പകരുന്ന വാഗ്ദാനമായിരുന്നു മസ്‌കിന്റേത്.

പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കായിരുന്നു പണം വാഗ്ദാനം ചെയ്തത്.

നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ രൂപ നല്‍കുമെന്നായിരുന്നു മസ്‌കിന്റെ വാഗ്ദാനം. ട്രംപിന് പിന്തുണ നല്‍കാന്‍ മസ്‌ക് രൂപീകരിച്ച അമേരിക്ക പിഎസി പ്രചാരണ ഗ്രൂപ്പിന്റെ ഭരണഘടനാ അനുകൂല ഹര്‍ജിയില്‍ ഒപ്പിടുന്ന വോട്ടര്‍മാരിലൊരാള്‍ക്കായിരിക്കും ഈ സഹായം ലഭിക്കുകയെന്നതായിരുന്നു മാനദണ്ഡം. ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാളെ മറ്റ് മാനദണ്ഡമൊന്നുമില്ലാതെയായിരിക്കും തിരഞ്ഞെടുക്കുകയെന്നതായിരുന്നു മസ്‌ക് വെളിപ്പെടുത്തിയത്.

Content Highlights: Case against Elon Musk on 1 million give away for trump voters

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us