യുഎസ് തിരഞ്ഞെടുപ്പ്; ബാലറ്റ് നിക്ഷേപിച്ച ബോക്സുകളിൽ തീപിടിത്തം, അട്ടിമറി ശ്രമമെന്ന് സംശയം

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച മൂന്ന് ബാലറ്റ് ഡ്രോപ്പ് ബോക്‌സ് തീ പിടിച്ചു നശിച്ചു

dot image

വാഷിങ്ടണ്‍ ഡിസി: യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച മൂന്ന് ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ തീ പിടിച്ചു നശിച്ചു. വടക്കുപടിഞ്ഞാറൻ യു എസ് സ്റ്റേറ്റുകളായ വാഷിംഗ്ടണിലെയും ഒറിഗണിലെയും ബാലറ്റ് ഡ്രോപ്പ് ബോക്‌സുകളിലാണ് തീ പിടിത്തമുണ്ടായത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഒറിഗണിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിലെ ഉദ്ദേശ ലക്ഷ്യമറിയില്ലെന്നും എന്നാൽ തീപിടിത്തം മനഃപൂർവമാണെന്നും പോർട്ട്‌ലാൻഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ചീഫ് അമൻഡ മക്മില്ലൻ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്നലെ വരെ ഈ മൂന്ന് ബാലറ്റ് ഡ്രോപ്പ് ബോക്സുകളിൽ ബാലറ്റ് നിക്ഷേപിച്ചവർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും വീണ്ടും വോട്ട് രേഖപ്പെടുത്തണമെന്നും പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. വാഷിംഗ്ടൺ സ്റ്റേറ്റിലെ നിയമപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താൻ ലക്ഷ്യമിടുന്ന ഭീകരപ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ വോട്ടർമാർക്കും സുരക്ഷിതമായി വോട്ട് രേഖപ്പെടുത്താനും അത് സംരക്ഷിക്കാനുമുള്ള സാഹചര്യം ഉറപ്പ് വരുത്തുമെന്നും സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവ് ഹോബ്സ് പ്രസ്താവനയിൽ പറഞ്ഞു.

Content Highlights: Ballot boxes burnt in US's Washington and Oregon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us