വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഏതാനും മാസങ്ങള്‍ക്കിടയില്‍ വടക്കന്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി

dot image

ടെല്‍ അവീസ്: വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം. മെറ്റൂല, ഹൈഫ എന്നിവിടങ്ങളിലായി നടന്ന റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കാര്‍ഷിക മേഖലയിലായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.

ലെബനന്റെ അതിര്‍ത്തി പ്രദേശമാണ് മെറ്റൂല. ഇവിടെ കാര്‍ഷിക മേഖലയിലായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. ഒരു കര്‍ഷനും നാല് വിദേശ കര്‍ഷക തൊഴിലാളികളുമാണ് മെറ്റൂലയില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞു. ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും വിദേശകാര്യ മന്ത്രി അറിയിച്ചു. ഇതോടെ ഏതാനും മാസങ്ങള്‍ക്കിടയില്‍ വടക്കന്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വടക്കന്‍ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലെബനനില്‍ നിന്ന് നിരവധി മിസൈലുകള്‍ പതിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. വൈകീട്ട് നാല് മണിക്ക് അപ്പര്‍ ഗലീലിയിലും പടിഞ്ഞാറന്‍ ഗലീലിയിലും സെന്‍ട്രല്‍ ഗലീലിയിലും ഹൈഫ ബേയിലുമായി 25 മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

Content Highlights- Hezbollah rocket attacks kill seven in northern Israel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us