വാഷിങ്ടണ്‍: ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്
ഇന്ത്യക്ക് പുറമേ ചൈന, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തി. 274 കമ്പനികളുടെ പട്ടിക യുഎസ് സാമ്പത്തിക വകുപ്പ് പ്രസിദ്ധീകരിച്ചു. ഫോറിന്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് 120 കമ്പനികളെയും വാണിജ്യ വകുപ്പ് 40 കമ്പനികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. 434 കമ്പനികള്‍ക്കാണ് ഒറ്റ ദിവസംകൊണ്ട് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യത്തെ കമ്പനികള്‍ യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ വന്‍ തോതില്‍ സഹായിച്ചതായാണ് അമേരിക്ക ആരോപിക്കുന്നത്. യുക്രൈനെതിരെ അധാര്‍മിക യുദ്ധം നയിക്കുന്ന റഷ്യയ്ക്ക് ആര് സഹായം ചെയ്താലും ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അദേയെമോ പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു.
വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ കമ്പനികള്‍
1) ശ്രേയ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്- മുംബൈ
2) ഖുശ്ബു ഹോണിംഗ്- കോലാപൂര്‍
3) ദിഘയിലെ ഷാര്‍പ്ലൈന്‍ ഓട്ടോമേഷന്‍- നവി മുംബൈ
4) ഫ്യൂട്രെവോ- തമിഴ്‌നാട്
5) അസെന്‍ഡ് ഏവിയേഷന്‍- ബെംഗളൂരു
6) ഡെന്‍വാസ് സര്‍വീസസ്- ഡല്‍ഹി
7) ആംസിടെക്- ബെംഗളൂരു
8) ഗാലക്‌സി ബെയറിംഗ്‌സ്- അഹമ്മദാബാദ്
9) ഇനോവിയോ വെഞ്ചേഴ്‌സ്- ഗുഡ്ഗാവ്
10) കെഡിജി എഞ്ചിനീയറിംഗ്- ഡല്‍ഹി
11) ലോകേഷ് മെഷീന്‍സ് ലിമിറ്റഡ്- ഹൈദരാബാദ്
12) മാസ്‌ക് ട്രാന്‍സ്- ചെന്നൈ
13) ഓര്‍ബിറ്റ് ഫിന്‍ട്രേഡ്- ഗുജറാത്ത്
14) പയനിയര്‍ ഇലക്ട്രോണിക്‌സ്- ന്യൂ ഡല്‍ഹി
16) ആര്‍ ആര്‍ ജി എഞ്ചിനീയറിംഗ് ടെക്‌നോളജീസ്- ഹൈദരാബാദ്
17) ശൗര്യ എയറോനോട്ടിക്‌സ്- ഡല്‍ഹി
18) ശ്രീജി ഇംപെക്സ്- മീററ്റ്
19) ടിഎംഎസ്ഡി ഗ്ലോബല്‍- ന്യൂഡല്‍ഹി
Content Highlights- us ban 19 indian companies for support russia