ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഡിസംബറിൽ ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കും. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമെന്ന് പറയാവുന്ന നിലയിലായിരുന്നു ട്രംപിൻ്റെ മുന്നേറ്റം. വേട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. സ്വിങ്ങ് സ്റ്റേറ്റുകളിൽ ട്രംപ് കാഴ്ചവെച്ച മികച്ച പ്രകടനം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായി. ഇതുവരെ പുറത്ത് വന്ന ഫലസൂചന പ്രകാരം സെനറ്റിലേയ്ക്കും ജനപ്രതിനിധി സഭയിലേയ്ക്കും റിപ്പബ്ലിക്കൻ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. സെനറ്റിൽ കേവല ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിലും കേവല ഭൂരിപക്ഷത്തിലേയ്ക്ക് മുന്നേറുകയാണ്.
24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് തന്നെയാണ് അമേരിക്കയിൽ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം. കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് മാർക്കിംഗ് ഡിവൈസസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന പേപ്പർ ബാലറ്റുകളാണ് 25.1% പേരും ഉപയോഗിക്കുന്നത്. ഡയറക്ട് റെക്കോർഡിംഗ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഒപ്റ്റിക്കൽ സ്‌കാനറുകൾ വഴിയാണ് പേപ്പർ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കും. അന്തിമ പട്ടിക പൂർത്തിയായാലും ഫലം സ്വയം പരിശോധിക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് സമയം നൽകും. .
അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് തുർക്കി പ്രസിഡൻ്റ് റജബ് തയ്യിപ് എർദോഗൻ. 'യുഎസ്-തുർക്കി ബന്ധം ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശികവും രാജ്യാന്തരവുമായ പ്രതിസന്ധികളും യുദ്ധങ്ങളും പ്രത്യേകിച്ച് പലസ്തീൻ വിഷയവും റഷ്യ-ഉക്രെയ്ൻ യുദ്ധവും അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു എർദോഗൻ എക്സിൽ കുറിച്ചത്.
Amerika Birleşik Devletleri’nde yapılan başkanlık seçimini büyük bir mücadelenin ardından kazanarak yeniden ABD Başkanı seçilen dostum Donald Trump’ı tebrik ediyorum.
— Recep Tayyip Erdoğan (@RTErdogan) November 6, 2024
Amerikan halkının seçimiyle başlayacak olan bu yeni dönemde, Türkiye-ABD ilişkilerinin güçlenmesini, Filistin…
അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇരു രാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സഖ്യത്തെയും ചരിത്രപരമായ സൗഹൃദത്തെയും എക്സിൽ പങ്കുവെച്ച അഭിനന്ദനക്കുറിപ്പിൽ മെലോണി പ്രകീർത്തിച്ചിട്ടുണ്ട്.
A nome mio e del Governo italiano, le più sincere congratulazioni al Presidente eletto degli Stati Uniti, Donald #Trump.
— Giorgia Meloni (@GiorgiaMeloni) November 6, 2024
Italia e Stati Uniti sono Nazioni “sorelle”, legate da un’alleanza incrollabile, valori comuni e una storica amicizia.
È un legame strategico, che sono certa…
ട്രംപിനെ അഭിനന്ദിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ്. 'ചരിത്ര വിജയത്തിൽ ട്രംപിനെ അഭിനന്ദിക്കുന്നു. ബന്ദികളെ തിരികെയെത്തിക്കാൻ യുഎസ് ഇസ്രയേൽ സഖ്യം ഒരുമിച്ച് ശക്തിപ്പെടുത്താം. ഇറാൻ നയിക്കുന്ന ചെകുത്താൻ്റെ അച്ചുതണ്ടിനെ പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കാ'മെന്നായിരുന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചത്.
Congratulations to President-Elect @realDonaldTrump on his historic victory. Together 🇮🇱🇺🇸, we'll strengthen the US-Israel alliance, bring back the hostages, and stand firm to defeat the axis of evil led by Iran.#BringThemHome #USIsraelAlliance pic.twitter.com/aEYfttfPt1
— ישראל כ”ץ Israel Katz (@Israel_katz) November 6, 2024
അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട് ഡൊണാൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയം നേടിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനം' എക്സ് പോസ്റ്റിൽ നരേന്ദ്ര മോദി കുറിച്ചു.
Heartiest congratulations my friend @realDonaldTrump on your historic election victory. As you build on the successes of your previous term, I look forward to renewing our collaboration to further strengthen the India-US Comprehensive Global and Strategic Partnership. Together,… pic.twitter.com/u5hKPeJ3SY
— Narendra Modi (@narendramodi) November 6, 2024
ഇലോൺ മസ്കിന് നന്ദി പറഞ്ഞ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വിജയം ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ വിക്ടറി സ്പീച്ചിലായിരുന്നു ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി ഇലോൺ മസ്കിന് നന്ദി രേഖപ്പെടുത്തിയത്.
അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവിന് അഭിന്ദനം എന്നാണ് നെതന്യാഹു എക്സിൽ കുറിച്ചത്. വൈറ്റ് ഹൗസിലേയ്ക്കുള്ള നിങ്ങളുടെ ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്ക് പുതിയൊരു തുടക്കമാകുമെന്നും നെതന്യാഹു കുറിച്ചു. ട്രംപിനെയും ഭാര്യ മെലാനിയ ട്രംപിനെ അഭിസംബോധന ചെയ്താണ് നെതന്യാഹു എക്സിൽ അഭിന്ദന കുറിപ്പ് പങ്കുവെച്ചത്. ട്രംപിനും ഭാര്യയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രവും നെതന്യാഹു പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Dear Donald and Melania Trump,
— Benjamin Netanyahu - בנימין נתניהו (@netanyahu) November 6, 2024
Congratulations on history’s greatest comeback!
Your historic return to the White House offers a new beginning for America and a powerful recommitment to the great alliance between Israel and America.
This is a huge victory!
In true friendship,… pic.twitter.com/B54NSo2BMA
അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വീണ്ടും മടങ്ങിയെത്തുമെന്ന് ഉറപ്പായതിന് പിന്നാലെ അനധികൃത കുടിയേറ്റ വിഷയത്തിൽ കർശന നിലപാട് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്
ഒരു അനധികൃത കുടിയേറ്റക്കാരനെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ്. ഫോക്സ് ന്യൂസിൻ്റെ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം ഡൊണാൾഡ് ട്രംപ് 277 ഇലക്ടറൽ വോട്ട് സ്വന്തമാക്കി കഴിഞ്ഞു. കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക് പാർട്ടിയുടെ മുന്നേറ്റം. ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 218 സീറ്റുകളാണ്. റിപ്പബ്ലിക് പാർട്ടി ഇതിനകം 186 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി 160 സീറ്റുകളാണ് ഇതുവരെ നേടിയത്.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 33 സംസ്ഥാനങ്ങളിൽ മുന്നേറി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. 22 സംസ്ഥാനങ്ങളിൽ കമല ഹാരിസിന് മുന്നേറ്റം. മൂന്ന് ഇലക്ടറൽ വോട്ടുകൾ കൂടി നേടിയാൽ ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടും.
ഏറ്റവും ഒടുവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ കേവലം മൂന്ന് ഇലക്ടറൽ വോട്ടുകൾ മാത്രം അകലെയാണ് ഡൊണാൾഡ് ട്രംപ്. ഡൊണാൾഡ് ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ നോടിയപ്പോൾ 226 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് ഇതുവരെ നേടാൻ കഴിഞ്ഞിരിക്കുന്നത്.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ട്രംപിന് ഇനി വേണ്ടത് 3 ഇലക്ടറൽ വോട്ടുകൾ മാത്രം. കമലയ്ക്ക് വേണ്ടത് 44 ഇലക്ടറൽ വോട്ടുകൾ
അമേരിക്കൻ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കേവല ഭൂരിപക്ഷം. ആകെയുള്ള 100 സീറ്റിൽ 51 സീറ്റിലും വിജയിച്ചാണ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി മുന്നേറിയിരിക്കുന്നത്. 40 സീറ്റിലാണ് ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചിരിക്കുന്നത്.
മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന കാലിഫോർണിയ, ന്യൂമെക്സിക്കോ സംസ്ഥാനങ്ങളിൽ കമല ഹാരിസിന് മുന്നേറ്റം. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന അരിസോണയിൽ ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന മറ്റൊരു സംസ്ഥാനമായ ടെക്സസിൽ പക്ഷെ ട്രംപ് വലിയ മുന്നേറ്റമാണ് നടത്തിയത്. മെക്സിക്കൻ അതിർത്തിവഴി എത്തുന്ന അഭയാർത്ഥികൾക്കും അനധികൃത കുടിയേറ്റക്കാർക്കും എതിരെ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്.
ഒടുവിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ഫലസൂചന
ട്രംപിന് മുന്നേറ്റം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 248 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. കമല ഹാരിസിന് 216 ഇലക്ടറൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 181 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി 147 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ ഡൊണാൾഡ് ട്രംപിന് അനുകൂലമായതോടെ ട്രംപിനൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവെച്ച് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക്.
🇺🇸🇺🇸The future is gonna be so 🔥 🇺🇸🇺🇸 pic.twitter.com/x56cqb6oT5
— Elon Musk (@elonmusk) November 6, 2024
മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, വിർജിനിയ, ഫ്ലോറിഡ, ജോർജ്ജിയ, അരിസോണ, നെവാഡ, നോർത്ത് കരോലിന, ഓഹിയോ എന്നീ സംസ്ഥാനങ്ങളിൽ കടുത്ത പോരാട്ടം. ഇതിൽ വിർജിനയിൽ മാത്രമാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിന് നേട്ടം അവകാശപ്പെടാവുന്നത്. ഏറ്റവും ഒടുവിലെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെ നാല് ശതമാനത്തിലേറെ വോട്ടുകൾ കമല ഹാരിസ് കൂടുതലായി നേടിയിട്ടുണ്ട്. ഫ്ലോറിഡ, നോർത്ത് കരോലിന, ഓഹിയോ എന്നിവിടങ്ങളിൽ ട്രംപിന് വ്യക്തമായ മുൻതൂക്കമുണ്ട്. പെൻസിൽവാനിയയിലും ജോർജ്ജിയയിലും ട്രംപ് മുന്നേറുകയാണ്.
സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം കടന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റുകളില്‍ വിജയിച്ചപ്പോൾ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേടാനായത് 43 സീറ്റുകൾ മാത്രമാണ്.
ശക്തമായി തിരിച്ചുവരവ് നടത്തി കമല ഹാരിസ്. ഡൊണാൾഡ് ട്രംപിന് 232 ഇലക്ടറൽ വോട്ടുകൾ. കമല ഹാരിസിന് 211 ഇലക്ടറൽ വോട്ടുകൾ.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൊണാൾഡ് ട്രംപ് 232 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ കമല ഹാരിസ് 198 ഇലക്ടറൽ വോട്ട് നേടി.
അമേരിക്കയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കമല ഹാരിസ് ശക്തമായ തിരിച്ചുവരവിൻ്റെ സൂചനകളാണ് നൽകുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിർജിനീയ, അരിസോണ, നോർത്ത് കരോലിന, ഓഹീയോ, മിഷിഗൺ, വിസ്കോൻസിൻ എന്നിവിടങ്ങളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
മത്സരം കനക്കുന്നു. 198 ഇലക്ടറൽ വോട്ടുകൾ നേടി കമല ഹാരിസ് മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. ട്രംപിന് ഇതുവരെ ലഭിച്ചത് 216 ഇലക്ടറൽ വോട്ടുകളാണ്. ഇഞ്ചോടിഞ്ച് മത്സരം എന്ന പ്രവചനങ്ങളെ ശരിവെയ്ക്കുന്ന നിലയിലേയ്ക്കാണ് ഇപ്പോൾ അമേരിക്കയിലെ മത്സരം മുറുകുന്നത്.
ഏഴ് സ്വിങ്ങ് സ്റ്റേറ്റുകളിൽ മൂന്നിടത്തും ട്രംപിന് മുന്നേറ്റം. ജോർജ്ജിയ, ഫ്ളോറിഡ, പെൻസിൻവാലിയ എന്നിവിടങ്ങളിലെ ട്രംപിൻ്റെ മുന്നേറ്റം തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ വ്യക്തമായ സൂചനയെന്ന് വിലയിരുത്തൽ.
മിസോറി, മിസിസിപ്പി, ഫ്‌ളോറിഡ, ഇൻഡ്യാന, അലബാമ, അർകെൻസ, മൊണ്ടാന, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, കെന്റക്കി, ടെക്‌സസ്, വെസ്റ്റ് വിർജീനിയ, ലൂസിയാന, വയോമിങ്, ടെനിസി, യൂട്ടാ, കാൻസസ് എന്നീ സംസ്ഥാനങ്ങളിൽ ട്രംപിന് മുന്നേറ്റം.
19 ശതമാനം വോട്ടുകൾ എണ്ണിയ മിഷഗണിൽ 51.1 ശതമാനം വോട്ടുകൾ ഇതിനകം കമല ഹാരിസ് കരസ്ഥമാക്കി. ഡൊണാൾഡ് ട്രംപിന് ലഭിച്ചത് 47 ശതമാനം വോട്ടുകളാണ്.
49 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞ അരിസോണയിൽ കമല ഹാരിസ് 50 ശതമാനം വോട്ടുകൾ നേടി. ഡൊണാൾഡ് ട്രംപിന് 49.2 ശതമാനം വോട്ടുകൾ നേടി.
71 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞ നോർത്ത് കരോലിനയിൽ 52.3 ശതമാനം വോട്ടുകൾ നേടി ഡൊണാൾഡ് ട്രംപ്. കമല ഹാരിസിന് ലഭിച്ചത് 46.5 ശതമാനം വോട്ട്.
ജോർജ്ജിയയിൽ 81 ശതമാനം വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് 51.9 ശതമാനം വോട്ടുകളാണ് നേടിയത്. കമല ഹാരിസിന് 47.2 ശതമാനം വോട്ടുകൾ ലഭിച്ചു.
പെൻസിൽവാനിയയിൽ 54 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് 50.9 ശതമാനം വോട്ടുകളും കമല ഹാരിസ് 48.1 ശതമാനം വോട്ടുകളും നേടി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൊണാൾഡ് ട്രംപ് 205 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. കമല ഹാരിസിന് ലഭിച്ചിരിക്കുന്നത് 117 ഇലക്ടറൽ വോട്ടുകൾ.
അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിൽ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും രണ്ട് സംസ്ഥാനങ്ങളിൽ വീതം ലീഡ് ചെയ്യുന്നു.
പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഡൊണാൾഡ് ട്രംപിനും കമല ഹാരിസിനും മുന്നേറ്റം.
ഒടുവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം ഡൊണാൾഡ് ട്രംപിന് 198 ഇലക്ടറൽ വോട്ടുകൾ. കമല ഹാരിസ് 109 ഇലക്ടറൽ വോട്ടുകൾ നേടി.
പതിനഞ്ച് സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപിന് വിജയം. കമല ഹാരിസ് ഏഴ് സംസ്ഥാനങ്ങളിൽ വിജയിച്ചു.
റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ മിസിസിപ്പിയിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം. ട്രംപ് ആറ് ഇലക്ടറൽ വോട്ടുകൾ ഇവിടെ നേടിയിട്ടുണ്ട്.
നെവാഡ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അവസാനിച്ചു.
ഒടുവിലത്തെ ഫലസൂചനകൾ പ്രകാരം ഡൊണാൾഡ് ട്രംപ് 188 ഇലക്ടറൽ വോട്ടുകൾ നേടി. കമല ഹാരിസ് 99 ഇലക്ടറൽ വോട്ടുകൾ നേടിയിട്ടുണ്ട്.
ന്യൂയോർക്കിൽ കമല ഹാരിസിന് മുന്നേറ്റം. 28 ഇലക്ടറൽ വോട്ടുകൾ നേടി കമല ഹാരിസ്. 1984ൽ റൊണാൾഡ് റീഗൻ വിജയിച്ചതിന് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇവിടെ വിജയിക്കാൻ സാധിച്ചിട്ടില്ല.
മിഷിഗണിൽ വോട്ടെടുപ്പ് പൂർത്തിയായി.
അവസാന സൂചനകൾ പ്രകാരം ഡൊണാൾഡ് ട്രംപിന് 162 ഇലക്ടറൽ വോട്ട്. കമല ഹാരിസിന് 34 ഇലക്ടറൽ വോട്ട്
ഡെലവെയറിൽ ഇലിനോയിയിലും കമല ഹാരിസിന് വിജയം.
ബോംബ് ഭീഷണിയെ തുടർന്ന് പെൻസിൽവാനിയയിൽ കൗണ്ടിങ്ങ് നീട്ടി.
ജനകീയ വോട്ടില്‍ 52 ശതമാനം സ്വന്തമാക്കി ട്രംപ്. കമല ഹാരിസിന് 46 ശതമാനം ജനകീയ വോട്ട്.
ഇതുവരെയുള്ള സൂചനകൾ പ്രകാരം കമല ഹാരിസ് 30 ഇലക്ടറൽ വോട്ട് നേടി. ഡൊണാൾഡ് ട്രംപ് 154 ഇലക്ടറൽ വോട്ടുകൾ നേടി.
നോർത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വ്യോമിങ്, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ ട്രംപിന് വിജയം.
സ്വിങ്ങ് സീറ്റുകളിൽ നിർണ്ണായകമായ ജോർജ്ജിയയിൽ ട്രംപിന് മുന്നേറ്റം.
കമല ഹാരിസ് 4 സംസ്ഥാനങ്ങളിൽ വിജയിക്കുമെന്ന് സിഎൻഎൻ പ്രവചനം. വെർമോണ്ട്, മസാച്യുസെറ്റ്സ്, മേരിലാൻഡ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ എന്നിവിടങ്ങളിൽ കമലാ ഹാരിസ് വിജയിക്കുമെന്നാണ് സിഎൻഎൻ പ്രവചിക്കുന്നത്.
റോഡ് ഐലൻഡിൽ കമല ഹാരിസിന് നാല് ഇലക്ടറൽ വോട്ടുകൾ നേടി വിജയം സ്വന്തമാക്കി. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ റോഡ് ഐലൻഡിൽ കമല വിജയം ആവർത്തിച്ചിരിക്കുകയാണ്. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ ഇവിടെ 1984ലാണ് അവസാനമായി ഒരു റിപ്പബ്ലിക്കൻ നേതാവ് വിജയിച്ചത്. അന്ന് റൊണാൾഡ് റീഗൻ വാൾട്ടർ മൊണ്ടേലിനെ പരാജയപ്പെടുത്തിയിരുന്നു.
ഇലിനോയിയിൽ 19 ഇലക്ടറൽ വോട്ടുകൾ നേടി കമല ഹാരിസ്.
രണ്ട് സംസ്ഥാനങ്ങളിൽ കൂടി ട്രംപിന് വിജയമെന്ന് സിഎൻഎൻ പ്രവചനം. ഏറ്റവും പുതിയ സിഎൻഎൻ പ്രവചനങ്ങൾ പ്രകാരം മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മിസോറിയിലും ഒക്‌ലഹോമയിലും വിജയിക്കുമെന്നാണ് സൂചന.
ന്യൂ ജേഴ്സി, വെർമോണ്ട്, ന്യൂ ഹാംപ്ഷെയർ, കണക്റ്റിക്കട്ട്, മേരിലാന്‍റ്, മസാച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ ജയം കമലയ്ക്ക്.
അർക്കൻസാസ് സംസ്ഥാനത്ത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നേട്ടമുണ്ടാക്കുമെന്ന് പ്രവചനം. കഴിഞ്ഞ അഞ്ച് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് മേൽക്കൈ ലഭിച്ച സംസ്ഥാനമാണ് അർക്കൻസാസ്.
ഫ്ലോറിഡയിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം. സംസ്ഥാനത്തെ 30 ഇലക്ടറൽ വോട്ടുകൾ ട്രംപ് നേടി. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ ഫ്ലോറിഡയിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് വിജയം നേടിയിരുന്നു. തുടർച്ചയായ മൂന്നാമത് തിരഞ്ഞെടുപ്പിലും ഫ്ലോറിഡയിൽ ട്രംപിന് മുന്നേറാൻ കഴിഞ്ഞിരിക്കുകയാണ്. 2012ൽ ബരാക് ഒബാമയ്ക്ക് ശേഷം ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്കൊപ്പം ഫ്ലോറിഡ നിന്നിട്ടില്ല.
ട്രംപിന് മുന്നേറ്റം. ട്രംപ് ഇതിനകം 101 ഇലക്ടറൽ വോട്ടുകളും കമല ഹാരിസ് 49 ഇലക്ടറൽ വോട്ടുകളും ഇതിനകം നേടിയിട്ടുണ്ട്.
ജോർജിയയിൽ ആദ്യഫല സൂചനകൾ ട്രംപിന് അനുകൂലം
സൗത്ത് കരോലിനയിൽ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്ന് ബിബിസിയുടെ യുഎസ് വാർത്താ പങ്കാളിയായ സിബിഎസിൻ്റെ പ്രവചനം. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായാണ് സൗത്ത് കരോലിന വിലയിരുത്തപ്പെടുന്നത്.
സ്വിങ് സ്റ്റേറ്റുകളിൽ ഏറ്റവും നിർണ്ണായകമെന്ന് വിലയിരുത്തപ്പെടുന്ന പെൻസിൽവാനിയയിൽ വോട്ടെടുപ്പ് അവസാനിച്ചു. 19 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഇവിടെയുള്ളത്. പെൻസിൽവാനിയയിലെ താമസക്കാരിൽ മുക്കാൽ ഭാഗവും വെള്ളക്കാരാണ്.11% ആഫ്രിക്കൻ അമേരിക്കക്കാരും ഏകദേശം 9% വരുന്ന ലാറ്റിനോകളുമാണ് പെൻസിൽവാനിയയിലുള്ളത്.
വെസ്റ്റ് വിർജീനിയയിൽ നാല് ഇലക്ടറൽ വോട്ടുകൾ നേടി ട്രംപ്.
മിഷിഗൻ, അരിസോന, വിസ്കോൻസിൻ തുടങ്ങിയ 16 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചു. പെൻസിൽവാനിയയിൽ വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ.
കെൻ്റക്കിയിൽ ട്രംപിന് എട്ട് ഇലക്ടറൽ വോട്ടുകൾ. ഇൻഡ്യാനയിൽ ട്രംപ് 11 ഇലക്ടറൽ വോട്ടുകൾ നേടി.
കെൻ്റക്കിയിലും ഇൻഡ്യാനയിലും ട്രംപിൻ്റെ മുന്നേറ്റം
വെർമോണ്ടിൽ മൂന്ന് ഇലക്ടറൽ വോട്ടുകളിൽ കമല ഹാരിസിന് വിജയം.
കെൻ്റക്കിയിൽ വിജയം റിപ്പബ്ലിക്കൻ പാർട്ടിക്ക്. പ്രതിനിധിസഭയിലേയ്ക്കുള്ള രണ്ട് സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നടന്നത് കടുത്ത മത്സരമെന്ന് അവസാനവട്ട ദേശീയ സർവേ. കമല ഹാരിസിനാണ് ന്യൂയോക്ക് ടൈംസ് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. കമല 49 ശതമാനം വോട്ടും ട്രംപ് 48 ശതമാനം വോട്ടും നേടുമെന്നാണ് ന്യൂയോർക്ക് ടൈംസ് ദേശീയ സർവേയുടെ പ്രവചനം.
നോർത്ത് കരോലിന ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി വോട്ടെടുപ്പ് അവസാനിച്ചു. നോർത്ത് കരോലിനയ്ക്ക് പുറമെ ഒഹായോ, വെസ്റ്റ് വിർജീനിയ, യുദ്ധഭൂമിയായ നോർത്ത് കരോലിന എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് അവസാനിച്ചത്.