'ലേഡീസ് ഫസ്റ്റ്'; ആദ്യ നിയമനം വനിതക്ക് നൽകി ട്രംപ്; സൂസി വിൽസ് ഇനി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത്

dot image

വാഷിങ്ടൺ; യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിനായുള്ള പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരു പ്രധാന മുഖമായിരുന്നു സൂസി വിൽസിൻ്റേത്. ഭരണത്തിലെത്തി ആദ്യം ട്രംപിൻ്റെ നിയമനം ഇപ്പോൾ ലഭിച്ചിരിക്കുന്നതും സൂസിക്കാണ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്കാണ് സൂസി വിൽസ് നിയമിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമുള്ള ആളാണെന്നും വളരെ കഴിവുള്ള വ്യക്തിയാണെന്നുമാണ് ട്രംപ് സൂസിയെ പറ്റി അഭിപ്രായപ്പെട്ടത്. പ്ര​സി​ഡ​ന്റി​ന്റെ ന​യ രൂപവത്കരണം, ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജീ​വനക്കാരുടെ ഘടന തുടങ്ങിയ നിയന്ത്രിക്കുകയും ചെയുകയാണ് പ്രധാനമായും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിൻ്റെ പ്രവർത്തനങ്ങൾ.

രാജ്യത്ത് ആദ്യമായാണ് ഈ പദവിയിലേക്ക് ഒരു സത്രീ എത്തുന്നതെന്നും ഇത് സൂസിക്ക് നൽകുന്ന വലിയൊരു ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ മഹത്തരമാക്കി മാറ്റാൻ സൂസിക്ക് സാധിക്കുെമെന്നും ട്രംപ് കൂട്ടിചേർത്തു. പ്രചാരണത്തിലെ സൂസിയുടെ ഊ‌ർ​ജ്ജ സ്വലമായ പ്രകടനമാകാം ട്രംപ് സൂസിയെ തിരഞ്ഞെടുക്കാൻ കാരണമാക്കിയത്. 1980ലാണ് സൂസി വിൽസ് രാഷ്ട്രീയ രം​ഗത്തിലേക്ക് ചുവട് വെക്കുന്നത്. 2016 ലും 2020ലും ട്രംപിനായി പ്രചരണവേളകളിൽ സൂസി സ്ഥിരം സാന്നിധ്യം ആയിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

Content Highlights- Trumps first appointment to a woman, Susie Wills is now White House Chief of Staff





                        
                        
                        
                        dot image
                        
                        
To advertise here,contact us
dot image