'വിവാഹദിനം ഹോട്ടലിൽ ചെലവഴിക്കാൻ സാമ്പത്തികസഹായം', വിവിധ നിർദേശങ്ങൾ; സെക്സ് മന്ത്രാലയത്തിന് രൂപം നൽകാൻ റഷ്യ

2022 ഫെബ്രുവരിയിൽ യുക്രൈനുമായി യുദ്ധം ആരംഭിച്ച ശേഷം ജനസംഖ്യയിലും ഗണ്യമായ കുറവുവന്നിരുന്നു

dot image

രാജ്യത്ത് ജനനനിരക്ക് കുറയുന്നത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സെക്സ് മന്ത്രാലയത്തിന് രൂപം നൽകാൻ റഷ്യ.
പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള വിശ്വസ്തതയും കുടുംബസംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യംചെയ്യുന്ന റഷ്യൻ പാർലമെന്റ് സമിതിയുടെ അധ്യക്ഷ നീന ഒസ്താനീന ഇതുസംബന്ധിച്ച അപേക്ഷ പരിഗണിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ഫെബ്രുവരിയിൽ യുക്രൈനുമായി യുദ്ധം ആരംഭിച്ച ശേഷം ജനസംഖ്യയിലും ഗണ്യമായ കുറവുവന്നിരുന്നു.

രാജ്യത്തെ ജനസംഖ്യ കുറയുന്നത് പരിഹരിക്കണമെന്ന് പ്രസിഡന്റ് പുടിൻ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ജനനനിരക്ക് ഉയർത്താനായി നിരവധി നിർദേശങ്ങളാണ് അധികൃതർക്ക് മുന്നിലെത്തിയത്. അവയിൽ ചില നിർദേശങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

അവയിൽ ചില നിർദേശങ്ങൾ ഇതാ…

  1. പങ്കാളികൾ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങൾ പങ്കുവെക്കാനുള്ള സാഹചര്യവും വർധിപ്പിക്കുന്നതിനായി രാത്രി പത്തിനും പുലർച്ചെ രണ്ടിനും ഇടയിൽ ലൈറ്റുകളും ഇന്റർനെറ്റും ഓഫ് ചെയ്യാം
  2. മക്കളുള്ള വീട്ടമ്മമാർക്ക് ശമ്പളം നൽകൽ. ഇത് പെൻഷനിലും ഉൾപ്പെടുത്തും.
  3. ആദ്യത്തെ ഡേറ്റിങ്ങിന് 5000 റൂബിൾ വരെ (ഏകദേശം 4395 രൂപ) സർക്കാരിന്റെ സാമ്പത്തികസഹായം
  4. ഹോട്ടലുകളിൽ വിവാഹ രാത്രികൾക്കായി ധനസഹായം നൽകുന്നതും പരിഗണനയിൽ. വിവാഹദിവസം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് 26,300 റൂബിൾ വരെ (ഏകദേശം 23,122 രൂപ) സാമ്പത്തിക സഹായം. ഇതിലൂടെ ഗർഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ജനന നിരക്ക് കൂട്ടാൻ രാജ്യത്ത് വിവിധയിടങ്ങളിൽ അധികൃതർ മറ്റ് പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഖബറോവ്‌സ്‌ക് മേഖലയിൽ18-23 വയസ്സ് പ്രായമുള്ള സ്ത്രീകൾക്ക് ഗർഭം ധരിച്ചാൽ പ്രസവത്തിന് 900 പൗണ്ട് (ഏകദേശം ₹ 97,311) വരെ ലഭിക്കും. ചെല്യാബിൻസ്‌കിൽ ആദ്യ കുട്ടിക്ക് തുക 8,500 പൗണ്ട് (ഏകദേശം ₹ 9,19,052) നൽകും. പ്രോത്സാഹന തുക പ്രദേശത്തിനനുസരിച്ച് വ്യത്യാസമുണ്ട്.

Content Highlights: Russia considers establishing Ministry of Sex to boost birth rate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us