VIDEO: ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം രണ്ട് തീജ്വാലകൾ പതിച്ചു; അന്വേഷണം ആരംഭിച്ച് ഇസ്രയേൽ

പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള മുറ്റത്ത് രണ്ട് തീജ്വാലകൾ പതിച്ചതായാണ് ഇസ്രയേൽ പോലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്

dot image

ജറുസലേം: ​ഇസ്രയേലിലെ സിസേറിയയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം ശനിയാഴ്ച രണ്ട് തീജ്വാലകൾ പതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. സംഭവം ഗുരുതരമാണെന്നാണ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള മുറ്റത്ത് രണ്ട് തീജ്വാലകൾ പതിച്ചതായാണ് ഇസ്രയേൽ പോലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. സംഭവസമയത്ത് പ്രധാനമന്ത്രിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നടന്നത് ഗുരുതരമായ സംഭവമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗും സംഭവത്തെ അപലപിച്ചു. ഷിൻ ബെറ്റിൻ്റെ തലവനോട് സംസാരിക്കുകയും സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും ഹെർസോഗ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

ഹിസ്ബുള്ള പതിവായി ലക്ഷ്യമിടുന്ന ഹൈഫ നഗര പ്രദേശത്തിൻ്റെ തെക്ക് 20 കിലോമീറ്റർ മാത്രം അകലെയാണ്സി സേറിയ. ശനിയാഴ്ച ഹൈഫയിലെ ഒരു സിനഗോഗിൽ ഹിസ്ബുള്ളയുടെ റോക്കറ്റ് പതിച്ചതിൻ്റെ ഭാ​ഗമായി രണ്ട് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് എത്തിയ ഏകദേശം 10 പ്രൊജക്റ്റൈലുകളിൽ ചിലത് തടഞ്ഞതായുംസൈന്യം അവകാശപ്പെട്ടു. വടക്കൻ ഇസ്രായേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഹൈഫ പ്രദേശത്തെ ഒരു നാവിക താവളമുൾപ്പെടെയുള്ള സൈനിക സൈറ്റുകൾ ലക്ഷ്യമാക്കിയെന്നും ഇവർ പറഞ്ഞു.

ഒക്ടോബർ 19നും സിസേറിയിലെ ഇതേ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നിരുന്നു. പിന്നീട് ഹിസ്ബുള്ള ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. തന്നെയും ഭാര്യയെയും വധിക്കാൻ ഹിസ്ബുള്ള ശ്രമിച്ചെന്ന് സംഭവത്തിന് ശേഷം നെതന്യാഹു ആരോപിച്ചിരുന്നു.

Content Highlights: Flares Land Near Netanyahu's Home

വടക്കൻ ഇസ്രായേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു, ഹൈഫ പ്രദേശത്തെ ഒരു നാവിക താവളമുൾപ്പെടെയുള്ള സൈനിക സൈറ്റുകൾ ലക്ഷ്യമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us